വിമാനത്തില്‍ ഉദ്യോഗസ്ഥന്റെ പേക്കൂത്ത്...! അശ്‌ളീല വീഡിയോ കാണിച്ച് ചെയ്തു കൂട്ടിയത്! നിലവിളിച്ച് യാത്രക്കാരി

വിമാനത്തില്‍ ലൈംഗികാതിക്രമം. ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുകയാണ്. അടുത്ത സീറ്റിലിരുന്ന ദിനേശ് കുമാര്‍ സരോഗി എന്നയാള്‍ അശ്ലീല വീഡിയോ കാണിച്ചു . ശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി പറഞ്ഞു .
കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലായിരുന്നു ഇത് സംഭവം. എക്സിലൂടെയാണ് 28കാരിയുടെ വെളിപ്പെടുത്തല്‍ കൊല്‍ക്കത്ത പൊലീസിന് രേഖാമൂലം പരാതി നല്‍കി എക്‌സിൽ കുറിച്ചത് ഇപ്രകാരമാണ്.
ജിന്‍ഡാല്‍ സിഇഒയായ ദിനേശ് കെ.സരോഗി വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. ഒമാനിലാണ് താമസിക്കുന്നതെന്നും പതിവായി യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കുടുംബ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു സാധാരണ സംഭാഷണം.
അദ്ദേഹത്തിന്‍റെ രണ്ട് ആണ്‍മക്കള്‍ യു.എസിലാണ് താമസിക്കുന്നത്. തുടര്‍ന്ന് എന്‍റെ ഹോബിയെക്കുറിച്ചായി അദ്ദേഹത്തിന്‍റെ ചോദ്യം. അദ്ദേഹം എന്‍റെ ദേഹത്ത് പരതാന്‍ തുടങ്ങിയെന്നും പേടിച്ചുവിറച്ച ഞാന്‍ വാഷ് റൂമിലേക്ക് ഓടി വിമാന ജീവനക്കാരനോട് പരാതിപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























