സമൂഹത്തെ പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രയത്നങ്ങൾളിൽ സന്തോഷം; ‘മൻ കീ ബാത്ത്’ പരിപാടിയിലേക്ക് നിർദേശങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

ജൂലൈ 28നുള്ള ‘മൻ കീ ബാത്ത്’ പരിപാടിയിലേക്കായുള്ള നിർദേശങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തെ പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രയത്നങ്ങൾളിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ഇതുവരെ നിർദേശങ്ങൾ നൽകാത്തവർ നമോ ആപ്ലിക്കേഷനിലോ നിർദേശങ്ങൾ പങ്കിടണമെന്നും അദ്ദേഹം പറഞ്ഞു ഈ മാസത്തെ മൻ കീ ബാത്തിനായി എനിക്കു നിരവധി നിർദേശങ്ങൾ ലഭിക്കുന്നുണ്ട്.
28-ാം തീയതി ഞായറാഴ്ചയാണു പരിപാടി. നമ്മുടെ സമൂഹത്തെ പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രയത്നങ്ങൾ, പ്രത്യേകിച്ചും നിരവധി യുവാക്കൾ, എടുത്തുകാട്ടുന്നതു കാണുന്നതിൽ എനിക്കു സന്തോഷമുണ്ട്. നിങ്ങൾക്ക് MyGov, നമോ ആപ്ലിക്കേഷൻ എന്നിവയിൽ നിർദേശങ്ങൾ തുടർന്നും പങ്കിടാം. അല്ലെങ്കിൽ 1800-11-7800 എന്ന നമ്പറിൽ നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യാംഎന്നായിരുന്നു അദ്ദേഹം എക്‌സിൽ കുറിച്ചത്.
https://www.facebook.com/Malayalivartha
























