ദേശീയപാതയില്‍ കുന്നിടിഞ്ഞുവീണ അപകടം... അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം വരേണ്ട സാഹചര്യമില്ലെന്ന് കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി

ദേശീയപാതയില്‍ കുന്നിടിഞ്ഞുവീണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങിയ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം വരേണ്ട സാഹചര്യമില്ലെന്ന് കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
എന്‍.ഡി.ആര്‍.എഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമുണ്ടായ അങ്കോലയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ലോറി ഡ്രൈവറായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ അഞ്ച് ദിവസം പിന്നിട്ടു. മണ്ണ് നീക്കംചെയ്തുള്ള പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
നേരത്തെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്‌നല്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.
https://www.facebook.com/Malayalivartha
























