കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങിയേക്കും.... കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി

മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചിരുന്നു.
അതേസമയം കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി െ്രെഡവര്‍ അര്‍ജുന് വേണ്ടിയുള്ള ഇന്നലത്തെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നു കണ്ടാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. പ്രദേശത്ത് ശക്തമായ മഴയായിരുന്നു.
മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വൈകീട്ടോടെ സിഗ്‌നലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്. മണ്ണിടിഞ്ഞു വീണ റോഡിന്റെ നടു ഭാഗത്തു നിന്നാണ് വൈകീട്ടോടെ ഒരു സിഗ്‌നല്‍ ലഭിച്ചത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്‌നലാണ് കിട്ടിയത്. സിഗ്‌നല്‍ ലോറിയുടേതാണോയെന്നു ഉറപ്പിച്ചിട്ടില്ല. 70 ശതമാനം യന്ത്ര ഭാഗങ്ങള്‍ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലാണ് റഡാര്‍ സംഘത്തിനുള്ളത്.
https://www.facebook.com/Malayalivartha
























