കാസര്‍ഗോഡ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി.... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍ഗോഡ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി.... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 129.6 ലിറ്റര്‍ കര്‍ണാടക മദ്യമാണ് കുമ്പള എക്‌സൈസും സംഘവും പിടികൂടിയത്.
സംഭവത്തില്‍ മഞ്ചേശ്വരം കുളുര്‍ സ്വദേശി എസ് ചന്ദ്രശേഖരയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള എക്‌സൈസ് സ്‌െ്രെടക്കിങ് ഫോഴ്‌സ് പാര്‍ട്ടിയും, കെമു പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് കണ്ടെത്തിയത്..
കര്‍ണാടകയില്‍ നിന്നും ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടു വന്ന വലിയ അളവിലുള്ള മദ്യം എക്‌സൈസിന്റെ വാഹനപരിശോധനയിലാണ് പിടിയിലായത്. കാസര്‍ഗോഡ് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു വാഹന പരിശോധന നടത്തിയത്. ആള്‍ട്ടോ കാറിലെത്തിയ ചന്ദ്രശേഖരയുടെ പെരുമാറ്റത്തില്‍ അസ്വഭ്വാവികത തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ ഒളിപ്പിച്ച മദ്യകുപ്പികള്‍ കണ്ടെത്തിയത്.
കാസര്‍കോട്ടെ വിവിധ ഭാഗങ്ങളിലെത്തിച്ച് വില്‍പ്പന നടത്താനാണ് മദ്യം കടത്തിയതെന്ന് എക്‌സൈസ് .
https://www.facebook.com/Malayalivartha
























