പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും.... പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടിസ്പീക്കര്‍ സ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ചട്ടങ്ങളനുസരിച്ച് സഭ നടത്തുമെന്നായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
സഭയുടെ അന്തസ്സ് സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്വമാണെന്നും ഇടയ്ക്കിടെയുള്ള തടസ്സപ്പെടുത്തല്‍ ഒഴിവാക്കേണ്ടതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഉത്തര്‍പ്രദേശിലെ കാവടിയാത്രാവഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം തീര്‍ഥാടനവേളകളില്‍ കലാപം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രതിപക്ഷം .
"
https://www.facebook.com/Malayalivartha
























