കനത്തമഴ തുടരുന്നതിനിടെ മൈസൂരുവില്‍ മതിലിടിഞ്ഞ് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

കനത്തമഴ തുടരുന്നതിനിടെ മൈസൂരുവില്‍ മതിലിടിഞ്ഞ് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. കഗ്ഗുണ്ടി വില്ലേജ് സ്വദേശി ശിവരാജിന്റെ ഭാര്യ ഹേമലതയാണ് (22) മരിച്ചത്.
ഒന്നര വയസ്സുള്ള കുഞ്ഞിനോടൊപ്പം നടന്നുപോകവെയാണ് അപകടം സംഭവിച്ചത്. അപകടം സംഭവിക്കുന്നത് കണ്ട ഹേമലത കുഞ്ഞിനെ സമീപത്തേക്ക് എറിഞ്ഞതോടെ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയപട്ടണ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പെരിയപട്ടണ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























