പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് ഭീഷണി; കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്; ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് ഭീഷണി. എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.പാർലമെന്റിന്റെ വർഷകാലസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഈ സന്ദേശം.
ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘമാണ് രംഗത്ത് വന്നിരിക്കുന്നത്. പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ് സന്ദേശം . സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha
























