റീല്‍സ് ചെയ്യുന്നതിന് ഡി.എസ്.എല്‍.ആര്‍ ക്യാമറ വേണം... ക്യാമറ വാങ്ങാന്‍ വീട്ടുജോലിക്കാരി ചെയ്തത്?

റീല്‍സ് ചെയ്യുന്നതിന് ഡി.എസ്.എല്‍.ആര്‍ ക്യാമറ വാങ്ങാനായി സ്വര്‍ണമുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ആഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. സ്വന്തം യൂട്യൂബ് ചാനലിനായി വിഡിയോകള്‍ ചിത്രീകരിക്കാന്‍ നിക്കോണിന്റെ ക്യാമറ വാങ്ങാനാണ് നീതു യാദവെന്ന 30കാരി ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടുന്ന ആഭരണങ്ങളാണ് എടുത്തത്.
ദ്വാരകയിലെ ആഡംബര ബംഗ്ലാവിന്റെ ഉടമ 15നാണ് മോഷണം നടന്നെന്ന് പരാതി നല്‍കിയത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പുവരെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും പരാതിയിള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നീതുവിനെ കണ്ടെത്തിയത്. ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.
രാജസ്ഥാന്‍ സ്വദേശിയായ നീതു, ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ഡല്‍ഹിയിലേക്കു പോന്നതെന്നും വീട്ടുജോലിക്കാരിയായതെന്നുമാണ് മൊഴി. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ഇടാന്‍ തുടങ്ങി. കൂടുതല്‍ വരുമാനം ലഭിക്കണമെങ്കില്‍ നല്ല ക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് ഷൂട്ട് ചെയ്യണമെന്ന ഉപദേശം കേട്ടതുകൊണ്ടാണ് മോഷ്ടിച്ചതെന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























