Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മൂന്നാം എൻഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും

22 JULY 2024 07:32 PM IST
മലയാളി വാര്‍ത്ത

മൂന്നാം എൻഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക.  കേന്ദ്രസർക്കാരിൽ തുടർച്ചയായി 7 ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ ബജറ്റിലൂടെ നിർമ്മല സീതാരാമൻ നേടുന്നത്.

 

ആറ് തവണ കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജി ദേശായിയെ കടത്തിവെട്ടിയാണ് ഏഴാം ബജറ്റ് അവതരണത്തിലൂടെ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ ചരിത്രം കുറിക്കുന്നത്. ജൂലൈ 22 ന് ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിലാണ് നിർമല സീതാരാമൻ ഈ ചരിത്രപരമായ ബജറ്റ് അവതരിപ്പിക്കുക.

 



1959 മുതൽ 1964 വരെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി രാജ്യത്തിനായി ആറ് ബജറ്റുകൾ അവതരിപ്പിച്ചു. അതിൽ അഞ്ച് സമ്പൂർണ ബജറ്റുകളും ഒരെണ്ണം ഇടക്കാല ബജറ്റുമായിരുന്നു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപായി ഫെബ്രുവരി ഒന്നിന് 2024ലെ ഇടക്കാല യൂണിയൻ ബജറ്റ് അവതരിപ്പിച്ചിരുന്നു.

മഹാരാഷ്‌ട്ര, ഹരിയാന, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ ഇടത്തരക്കാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ്  പ്രതീക്ഷ . എന്നാൽ കേരള ഭരണത്തെക്കുറിച്ച് അത്രനല്ല അഭിപ്രായമല്ല നിർമല സീതാരാമന്‌ ഉള്ളത് . കേരളം ഭരിക്കുന്നവർക്ക് ഏതു പദ്ധതിയിലും എന്തു കിട്ടും എന്ന ചിന്ത മാത്രമാണെന്നും  കേരളത്തിലെ പദ്ധതികളിലെല്ലാം സർവത്ര അഴിമതിയാണ് എന്നും നിർമല തുറന്നടിച്ചിരുന്നു . നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം 2024 മാർച്ച് വരെ 1.58 ലക്ഷം കോടി രൂപ കേരളത്തിന്  നൽകിയിട്ടുടെന്നും അവർ വ്യക്തമാക്കിയതാണ് . കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമായതിനാലാണ്  കേരളം കടക്കെണിയിലായത് എന്നും തുറന്നടിച്ചു കേന്ദ്ര ധനമന്ത്രി കേന്ദ്ര ബജറ്റിൽ എന്തെല്ലാം ഉൾക്കൊള്ളിക്കുമെന്നു പറയാനാവില്ല.

 



കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ട് കത്തുകള്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കേരളം നല്‍കിയിട്ടുണ്ട്. സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍കണ്ടും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടുകളിലും ഗ്രാന്റുകളിലും കുറവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ 24,000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ബ്രാന്‍ഡിങ്ങിന്റെ പേരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികള്‍ക്കുമുള്ള ധനസഹായം അനുവദിക്കാത്തതും സൂചിപ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്.


കര്‍ഷകരുടെ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും മറി കടക്കുന്നതിനുള്ള പാക്കേജുകൾ . വനം- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ആവശ്യമായ കേന്ദ്ര സഹായം,  109 തീരദേശ ഗ്രാമപ്പഞ്ചായത്തുകൾക്ക് തീരദേശ പരിപാലന നിയമത്തിലെ ഇളവുകള്‍,  എന്നിവയെല്ലാം കേരളം കേന്ദ്രത്തിനോ ആവശ്യപ്പെട്ടിട്ടുണ്ട് .  അതേസമയം  കേരളത്തിനുള്ള വായ്പാ പരിധിയില്‍ കുറവുവരാന്‍ ഒരു കാരണം കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും മുന്‍വര്‍ഷങ്ങളില്‍ എടുത്ത വായ്പ മൂലമാണെന്ന്  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്

ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നല്‍കേണ്ടി വരുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇതും കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കുറച്ചിരിക്കുകയാണ്.  ഇതിന് തുല്യമായ തുക ഈ വര്‍ഷം ഉപാധിരഹിതമായി കടമെടുക്കാന്‍ അനുവദിക്കണമെന്നാണു കേരളത്തിന്റെ ആവശ്യം . 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷന്‍ കാലയളവില്‍ കേന്ദ്ര നികുതി വിഹിതത്തില്‍ പ്രതിവര്‍ഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്.

 



ആകെ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  ആണ് കേരള ധനമന്ത്രി പറയുന്നത്  .. എന്നാൽ കേരളഭരണം അഴിമതിഭരണമാണെന്നും ഭരിക്കുന്നവർക്ക് നാടുനന്നാകണമെന്നില്ല എന്നും തുറന്നടിച്ച നിർമാലസീതാരാമന്റെ നടപടി എന്താകുമെന്ന ആശങ്കയിലാണ് പിണറായിയും  കേരള ധനമന്ത്രിയും 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends