Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023-24 ലെ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ! സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആഭ്യന്തരതലത്തില്‍ കാര്യമായ പരിശ്രമം വേണമെന്ന് സര്‍വേയില്‍ പറയുന്നു. കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കി കേരളവും, മോദി സര്‍ക്കാര്‍ എന്താണ് കരുതിവച്ചിരിക്കുന്നത് ?

22 JULY 2024 08:32 PM IST
മലയാളി വാര്‍ത്ത

ബജറ്റവതരണത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കേരളം വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്ളപ്പോള്‍ എന്തെങ്കിലും മാജിക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023-24 ലെ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കോവിഡ് മഹമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ശക്തമായ രീതിയില്‍ കരകയറിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുകയാണെന്ന് സര്‍വേയില്‍ പറയുന്നു. 2025 സാമ്പത്തിക വര്‍ഷം 6.5നും 7 ശതമാനത്തിനും ഇടയില്‍ ജിഡിപി വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ആഗോള പരിതസ്ഥിതിയുടെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍, കോവിഡില്‍ നിന്ന് കരകയറിയ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആഭ്യന്തരതലത്തില്‍ കാര്യമായ പരിശ്രമം വേണമെന്ന് 476 പേജുള്ള സാമ്പത്തിക സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി പൊതുനിക്ഷേപമാണ് മൂലധന സൃഷ്ടിയില്‍ നിര്‍ണായക പങ്കുവഹിച്ചത്. സ്വകാര്യ മേഖല 2022 സാമ്പത്തിക വര്‍ഷം മുതല്‍ കാര്യമായി നിക്ഷേപിക്കാന്‍ തുടങ്ങി. ഇനി പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖല ബാറ്റണ്‍ ഏറ്റുവാങ്ങി നിക്ഷേപാന്തരീക്ഷം സജീവമാക്കി നിര്‍ത്തണം.

പണപ്പെരുപ്പം നിയന്ത്രണത്തില്‍

ചില ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുന്നെങ്കിലും, പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാണ്. 2023 നെ അപേക്ഷിച്ച് 2024 ല്‍ വാണിജ്യ കമ്മി കുറഞ്ഞു. വിദേശ നാണ്യ ശേഖരം മതിയാവോളം ഉണ്ട്. രാജ്യത്ത് ഭക്ഷ്യോല്‍പന്ന വിലനിലവാരം (ഫുഡ് ഇന്‍ഫ്‌ലേഷന്‍) കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായെന്ന് സര്‍വേ വ്യക്തമാക്കുന്നു. 202122ലെ 3.8 ശതമാനത്തില്‍നിന്ന് 7.5 ശതമാനത്തിലേക്കാണ് കഴിഞ്ഞവര്‍ഷത്തെ വളര്‍ച്ച. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, കാലം തെറ്റിപ്പെയ്ത മഴ, മോശം മണ്‍സൂണ്‍, വരള്‍ച്ച എന്നിവ കാര്‍ഷികോല്‍പാദനത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ചില്ലറ വിലക്കയറ്റത്തോത് (റീറ്റെയ്ല്‍ ഇന്‍ഫ്‌ളേഷന്‍) 202223ലെ 6.7ല്‍ നിന്ന് 202324ല്‍ 5.4 ശതമാനത്തിലേക്ക് കുറഞ്ഞത് നേട്ടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക അസമത്വം കൂടുന്നു

രാജ്യത്ത് മൊത്തം വരുമാനത്തിന്റെ 67 ശതമാനവും നേടുന്നത് ജനസംഖ്യയിലെ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള ആദ്യ 67 ശതമാനം പേരാണെന്നും വരുമാനത്തിന്റെ മൂന്നിലൊന്നും നേടുന്നത് ആദ്യ 10 ശതമാനം പേരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയില്‍ രണ്ടിലൊന്ന് പേരും തൊഴില്‍ വൈദഗ്ധ്യമുള്ളവരല്ല. നിര്‍മാണ (കണ്‍സ്ട്രക്ഷന്‍) മേഖലയാണ് തൊഴിലവസരങ്ങളില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ളവരെ കൂടുതലായി ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇന്ത്യയുടെ ധനക്കമ്മി 202526ല്‍ ജിഡിപിയുടെ 4.6 ശതമാനത്തിലേക്ക് താഴുമെന്നും സര്‍വേ പറയുന്നു.

ചെയ്യേണ്ടത്

ദീര്‍ഘകാല നയ സ്ഥിരത ഉറപ്പാക്കുന്നതിന്, പ്രധാന എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പയറുവര്‍ഗ്ഗങ്ങളുടെ വിസ്തൃതി വിപുലീകരിക്കുന്നതിനും പ്രത്യേക വിളകള്‍ക്കായി ആധുനിക സംഭരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനും കേന്ദ്രീകൃതമായ ശ്രമങ്ങള്‍ നടത്താന്‍ സര്‍വേ നിര്‍ദ്ദേശിച്ചു

രാജ്യത്തുണ്ടാകുന്ന രോഗങ്ങളുടെ 54 ശതമാനവും അനാരോഗ്യകരമായ ഭക്ഷണരീതികള്‍ കാരണമാണ്. സമീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണക്രമത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ആവശ്യകത സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു. ചൈനയില്‍ നിന്നുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വര്‍ദ്ധിക്കുന്നത് ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കഴിയും.

ബാങ്കിങ് മേഖലയുടെ മികച്ച പ്രകടനം

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബാങ്കിംഗ്, സാമ്പത്തിക മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ നയ ഇടപെടലുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളും കാരണം 24 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.4% ആയി നിലനിര്‍ത്തി, ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാന പണപ്പെരുപ്പം കുറഞ്ഞു.

കോര്‍പ്പറേറ്റ് മേഖല: നിയമനവും ശമ്പളവും പോരാ

കോര്‍പ്പറേറ്റ് മേഖല മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും, നിയമനങ്ങളും ജീവനക്കാരുടെ ശമ്പള വളര്‍ച്ചയും കമ്പനികളുടെ ലാഭത്തിനൊത്ത് ഉയര്‍ന്നില്ല. സ്വകാര്യ മേഖലയിലാണ് പ്രധാനമായി തൊഴില്‍ സൃഷ്ടി നടക്കുന്നത്.

2047 ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രവം സംസ്ഥാനങ്ങളും സ്വകാര്യമേഖലയും കൈകോര്‍ക്കണമെന്നും സാമ്പത്തിക സര്‍വേയില്‍ നിര്‍ദ്ദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends