Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് യെമനിലെ ഹൂതികൾ.... ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നും ഹുദൈദ ആക്രമണത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്....

23 JULY 2024 11:44 AM IST
മലയാളി വാര്‍ത്ത

ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് യെമനിലെ ഹൂതികൾ. ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നും ഹുദൈദ ആക്രമണത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്. ശനിയാഴ്ച ഇസ്രായൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഗാസയിലെ ഖാൻ യൂനിസിൽ തിങ്കളാഴ്ച ഇസ്രയേൽ ടാങ്കുകൾ നടത്തിയ ആക്രമണത്തിൽ 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. സുരക്ഷിതമെന്ന് ഇസ്രയേൽ മുൻപ്‌ പ്രഖ്യാപിച്ച മവാസിയുൾപ്പെടെ വിവിധ ജില്ലകളിൽനിന്ന് പലസ്തീൻകാരോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം. കരയാക്രമണത്തിനൊപ്പം വ്യോമാക്രമണവും നടന്നു.

ഇസ്രയേൽ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ നാലുലക്ഷത്തോളം േപരാണ് താമസിക്കുന്നത്. ഇവരിൽ ഒട്ടേറെപ്പേർ ഇവിടം വിട്ടുപോകാൻ തുടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഖാൻ യൂനിസിലെ രണ്ട് ക്ലിനിക്കുകളും ആക്രമണത്തിൽ തകർന്നു.

 

 

 

ഹമാസിനെതിരായ ആക്രമണം തുടങ്ങാൻ പദ്ധതിയുണ്ടെന്നു പറഞ്ഞാണ് ഈ പ്രദേശങ്ങളിൽനിന്ന് ഒഴിയാൻ ഇസ്രയേൽ ൈസന്യം നിർദേശിച്ചത്. മധ്യ-തെക്കൻ ഗാസയിൽ ആക്രമണം തുടരുമെന്നും പറയുകയുണ്ടായി. ഗാസയിലെ ആകെ മരണം 39,006 ആയി.

ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേൽ ആലോചിക്കുന്നുണ്ട്.

ഇന്നലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. അതേസമയം, ഇസ്രായേൽ, യെമൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു. അതിനിടെ, വെടിനിർത്തൽ ചർച്ചയുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ നേതൃത്വം തീരുമാനിച്ചു. നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആറു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംഘത്തെ ദോഹയിലേക്ക് അയക്കാൻ ധാരണയായി.

 

 

കടുത്ത നിലപാടിൽ നിന്ന് പിൻവാങ്ങിയ നെതന്യാഹുവിന് പ്രതിരോധ മന്ത്രി യോവ് ഗാലൻറ് നന്ദി പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രധാന ചർച്ചകൾക്കായി നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു. വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാതെ യു.എസിലേക്ക് തിരിക്കുന്ന നെതന്യാഹുവിനെതിരെ തെൽ അവീവ് വിമാനത്താവളത്തിനു മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ലബനാൻ സൈനികർക്കും പരിക്കേറ്റു.
ഇസ്രയേല്‍ ബന്ധം ആരോപിച്ച് മറ്റുകപ്പലുകളെയും ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ വ്യാപാര നീക്കം തടസപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഹൂതികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് ഇസ്രയേല്‍ തലസ്ഥാനം ഹൂതികള്‍ ആക്രമിച്ചത്.

സൂയസ് കനാലിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെങ്കടല്‍, ലോകത്തിലെ ഏറ്റവും തിരക്കേറിയ കടല്‍ പാതകളിലൊന്നാണ്. ലോക വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്നതും ചെങ്കടല്‍ വഴിയാണ്.

ഗാസ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഹൂതികള്‍ ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി, അവയില്‍ മിക്കതും യുഎസും ഇസ്രയേലിയും പ്രതിരോധ നടപടികളാല്‍ തടഞ്ഞിരുന്നു. ഈ ആക്രമണങ്ങള്‍ മൂലം പല ഷിപ്പിങ് കമ്പനികളും ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരുന്നു. നവംബര്‍ 19 ന്, ജാപ്പനീസ് കമ്പനി ചാര്‍ട്ടേഡ് ചെയ്ത ഒരു കാര്‍ കാരിയര്‍ പിടിച്ചെടുക്കാന്‍ തീവ്രവാദികള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും ഒരു ഇസ്രയേലി വ്യവസായിയുമായി ബന്ധമുള്ളതുമായ സംഘത്തെ തട്ടിക്കൊണ്ടുപോയതോടെയാണ് സ്ഥിതിഗതികള്‍ വഷളാവുന്നത്.

 

 

ഇസ്രയേലുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ളതായി തങ്ങള്‍ കരുതുന്ന എല്ലാ കപ്പലുകളും സായുധ സേനയുടെ നിയമപരമായ ലക്ഷ്യമായി മാറുമെന്ന് ഹൂതികള്‍ അറിയിപ്പ് നല്‍കിയിരുന്നു. കപ്പലുകള്‍ക്ക് നേരെയുള്ള ഒന്നിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ തുടര്‍ന്നെങ്കിലും പലതും പരാജയപ്പെട്ടിരുന്നു. സംഘര്‍ഷം വര്‍ദ്ധിച്ചതോടെ പല ഷിപ്പിംഗ് കമ്പനികളും ചെങ്കടല്‍ പാതയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ഗുഡ് ഹോപ്പിന് ചുറ്റും വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചു, യാത്രാ സമയവും ചെലവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഈ വഴി തിരിച്ചുവിടല്‍ ഷിപ്പിംഗ് കമ്പനികളെ സംബന്ധിച്ച് പ്രായോഗികമല്ലതാനും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends