Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി, പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്..? സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മ.. മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ..


ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

23 JULY 2024 10:09 PM IST
മലയാളി വാര്‍ത്ത

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്ര് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്രുമുട്ടലില്‍ നിരവധി ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജവാന്റെ ഭൗതികശരീരം സൈന്യത്തിന് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഭീകരരെ നേരിടാന്‍ ഉന്നത പരിശീലനം നേടിയ കൂടുതല്‍ സൈനികരെയും പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

24 മണിക്കൂറിനുള്ളില്‍ ജമ്മു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍ നേരിടാനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ഡിഫന്‍സ് ഗാര്‍ഡിന്റെ വീടിന് നേരെയും ഭീകരര്‍ ആക്രമണം നടത്തി. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഭീകരര്‍ ഓടിയൊളിച്ചു. ഭീകരരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം പേരൂർക്കടയിൽ തീപിടുത്തം.... അപകടത്തിൽ വീടിൻറെ അടുക്കള, വർക്ക് ഏരിയ, ഡൈനിങ് ഏരിയ എന്നിവ പൂർണമായും കത്തിനശിച്ച നിലയിൽ...  (11 minutes ago)

തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിനു പിന്നാലെ.... പാമ്പു കടിയേറ്റ് കിളിമാനൂര്‍ സ്വദേശി മരിച്ചു  (24 minutes ago)

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം.... നിരവധി പേർക്ക് പരുക്ക്  (40 minutes ago)

കനത്ത മഴയെ തുടർന്ന് അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു....  (1 hour ago)

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനത്തു... ആഗോള വിപണിയിൽ എണ്ണവിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി റിയാദിലെ അൽഖർജിൽ നിര്യാതനായി....  (1 hour ago)

അൻവറിലൂടെ ഉദകക്രിയ ചെയ്യുകയാണ് ലക്ഷ്യം.  (1 hour ago)

ഹൈദരാബാദിലെ ദുർഗം ചെരുവു കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.... ശസ്ത്രക്രിയപ്പിഴവ് തടയാൻ മാർഗരേഖ  (2 hours ago)

എഞ്ചിൻ റൂം തുളച്ചു !  (2 hours ago)

ഛർദ്ദി​യെ ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു...  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 360 രൂപയുടെ കുറവ്  (2 hours ago)

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്... ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷം, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം  (2 hours ago)

തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം... ആറ് പേർക്ക് പരുക്ക്  (3 hours ago)

ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം  (3 hours ago)

Malayali Vartha Recommends