അന്തരീക്ഷ ഓക്സിജന്‍ വലിച്ചെടുത്ത് ഇന്ധനം കത്തിച്ച് റോക്കറ്റുകള്‍ക്ക് കുതിക്കാന്‍ കഴിയുന്ന എയര്‍ ബ്രീത്തനിംഗ് പ്രോപ്പല്‍ഷന്‍ സംവിധാനത്തിന്റെ രണ്ടാം പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ...

അന്തരീക്ഷ ഓക്സിജന്‍ വലിച്ചെടുത്ത് ഇന്ധനം കത്തിച്ച് റോക്കറ്റുകള്‍ക്ക് കുതിക്കാന്‍ കഴിയുന്ന എയര്‍ ബ്രീത്തനിംഗ് പ്രോപ്പല്‍ഷന്‍ സംവിധാനത്തിന്റെ രണ്ടാം പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലായിരുന്നു പരീക്ഷണം നടന്നത്. 560 സൗണ്ടിംഗ് റോക്കറ്റിനൊപ്പമായിരുന്നു എയര്‍ ബ്രീത്തനിംഗ് പ്രോപ്പല്‍ഷന്‍ സിസ്റ്റം ഘടിപ്പിച്ചിരുന്നത്.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ നിര്‍ണായക ചുവടുവെപ്പാണിത്. എയര്‍ ബ്രീത്തനിംഗ് പ്രോപ്പല്‍ഷന്‍ സിസ്റ്റം ഉപയോഗിച്ച് പരീക്ഷണ നടത്തുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തി ഇന്ത്യ.
പരീക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എയര്‍ ബ്രീത്തനിംഗ് പ്രോപ്പല്‍ഷന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായകമാണ്. ഐഎസ്ആര്‍ഒസിയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രാഥമിക പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാന പരീക്ഷണം ശ്രീഹരിക്കോട്ടയില്‍ നടന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററും ഇതിന്റെ ഭാഗമായിരുന്നു.എയര്‍ ബ്രീത്തനിംഗ്
പ്രോപ്പല്‍ഷന്‍ സിസ്റ്റം വിജയകരമായി പരീക്ഷിച്ച അപൂര്‍വ രാജ്യങ്ങളിലൊന്ന് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഇടം നേടി.
"
https://www.facebook.com/Malayalivartha
























