മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം... സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം

മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം... സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം
സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. വാരണാവതിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
പുലര്‍ച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.0 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഈ മാസം ആദ്യം റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.
രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ കലംനൂരി താലൂക്കിലെ രാമേശ്വര്‍ തണ്ട ഗ്രാമത്തിലാണെന്ന് നന്ദേഡ് ജില്ല അധികൃതര്‍ ഹിംഗോലി, നന്ദേഡ്, പര്‍ഭാനി, ഛത്രപതി സംഭാജിനഗര്‍, വാഷിം എന്നിവിടങ്ങളിലാണ് അന്ന് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു
"
https://www.facebook.com/Malayalivartha
























