അങ്കോള മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു...മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും, 60 അടി ആഴത്തില്‍ പുഴയിലെ ചെളി നീക്കിയാകും ഇന്നത്തെ പരിശോധന

അങ്കോള മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും. ഗംഗാവാലിപ്പുഴയില്‍ നിന്ന് സോണാര്‍ സിഗ്‌നല്‍ ലഭിച്ച ഇടത്താണ് പരിശോധന നടത്തുന്നത്. റഡാര്‍ സിഗ്‌നല്‍ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാര്‍ സിഗ്‌നലും ലഭിച്ചത്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. 60 അടി ആഴത്തില്‍ പുഴയിലെ ചെളി നീക്കിയാകും ഇന്നത്തെ പരിശോധന.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരകര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അര്‍ജുനെ കാണാതായതിന് പിന്നാലെ പരാതി നല്‍കിയിട്ടും അധികൃതര്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയില്ലെന്ന് വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ടായിരുന്നു.
സൈന്യത്തെ ഉള്‍പ്പെടെ എത്തിച്ച് കരയിലെ 90 ശതമാനത്തോളം മണ്ണ് നീക്കിയിട്ടും അര്‍ജുനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് പുഴയില്‍ പരിശോധന തുടങ്ങിയത്.
https://www.facebook.com/Malayalivartha

























