ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്ന് കര്‍ഷക സംഘടന നേതാക്കള്‍ കൂടിക്കാഴ്ച നടത്തും....

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്ന് കര്‍ഷക സംഘടന നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഏഴ് കര്‍ഷക സംഘടന നേതാക്കളായിരിക്കും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. പാര്‍ലമെന്റില്‍ വെച്ച് ഇന്ന് രാവിലെയിരിക്കും കൂടിക്കാഴ്ച നടക്കുക.
കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സ്വകാര്യ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് സംഘടന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് സൂചനകളുള്ളത്.
അതേസമയം, പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ പ്രതിഷേധം കനപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
മോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അറിയിച്ചു. താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും വരെ പ്രതിഷേധം തുടരുമെന്ന് സംഘടന .
https://www.facebook.com/Malayalivartha

























