ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് മരണം...

ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് മരണം.... 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്.
ദ്വാരക ജില്ലയിലെ ദേവ്ഭൂമിക്കടുത്ത് ജാം ഖംബാലിയ ടൗണിലാണ് അപകടം സംഭവിച്ചത്. ഗുജറാത്തിയ സൗരാഷ്ട്ര മേഖലയില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.ചൊവ്വാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം.
കാലപ്പഴക്കം ചെന്ന കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നു. കെശര്‍ബെന്‍ കഞ്ചാരിയ (65), പ്രിതിബെന്‍ കഞ്ചാരിയ (15), പായല്‍ബെന്‍ കഞ്ചാരിയ (18) എന്നിവരാണ് മരിച്ചത്.
ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി കഴിഞ്ഞത്. വൈകുന്നേരം തുടങ്ങിയ തെരച്ചില്‍ അര്‍ദ്ധരാത്രി വരെ നീളുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, അഗ്‌നിശമന സേന എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അവശിഷ്ടങ്ങള്‍ നീക്കിയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് . നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























