ബെംഗളൂരുവില്‍ 22 കാരിയായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരുവിലെ കോറമംഗലയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന 22 കാരിയായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി കൃതി കുമാരിയുടെ മൃതദേഹമാണ് താമസസ്ഥലത്ത് കണ്ടെത്തിയത്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട കൃതി. കോറമംഗലയിലെ വിആര്‍ ലേഔട്ടിലായിരുന്നു യുവതി താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കത്തിയുമായി പി.ജിയിലേക്ക് എത്തുകയായിരുന്നു. മൂന്നാം നിലയിലെ ഒരു മുറിക്ക് സമീപം വെച്ച് കൃതിയെ ഇയാള്‍ ആക്രമിച്ചു. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിലവില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിചയക്കാരാണ് കുറ്റം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.
സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി സാറാ ഫാത്തിമയ്ക്കൊപ്പം കോറമംഗല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. 'ഒരു പ്രതി യുവതി താമസിച്ചിരുന്ന താമസസ്ഥലത്ത് കയറി കഴുത്ത് അറുക്കുകയാരുന്നു. തുടര്‍ന്ന് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഞങ്ങള്‍ അന്വേഷിക്കുകയാണ്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.', സാറാ ഫാത്തിമ പറഞ്ഞു.
https://www.facebook.com/Malayalivartha

























