നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരന്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ 34കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസാണ് ചൊവ്വാഴ്ച 34കാരനെ അറസ്റ്റ് ചെയ്തത്. ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പീഡനമെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
മേഖലയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പോക്കറ്റടി കേസില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പോക്സോ അടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്ത് അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു. യുവാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയുടെ മൃതദേഹം റോഡ് സൈഡില്‍ ഉപേക്ഷിച്ചത്. കുട്ടിയുടെ മൃതദേഹം രാമനഗര ജില്ലയിലെ മാഗാഡി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























