നവജാത ശിശുവിന് 13 കൈവിരലുകളും 12 കാല്‍ വിരലുകളും... ഇത്തരമൊരു ആണ്‍കുഞ്ഞ് പിറന്നത് ദൈവാനുഗ്രഹമാണെന്ന് അമ്മ

കര്‍ണാടകയില്‍ 13 കൈവിരലുകളും 12 കാല്‍ വിരലുകളുമായി കുഞ്ഞ് ജനിച്ചു. ബാഗല്‍ക്കോട്ട് ജില്ലയിലാണ് അസാധാരണ സംഭവം. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ വലതുകൈയില്‍ ആറ് വിരലുകളും ഇടത് കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്. ആറ് വീതം വിരലുകളാണ് ഇരുകാലുകളിലുമായി ഉള്ളത്. അതേസമയം, കുഞ്ഞിന് വിരല്‍ കൂടിയതില്‍ കുടുംബത്തിന് യാതൊരു സങ്കടവുമില്ല. മറിച്ച്, സന്തോഷത്തിലാണ് അവര്‍. ഇത്തരമൊരു ആണ്‍കുഞ്ഞ് പിറന്നത് ദൈവാനുഗ്രഹമാണെന്ന് അമ്മ ഭാരതി പറഞ്ഞു.
കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് പിതാവായ ഗുരപ്പ കോണൂരും പ്രതികരിച്ചു. തങ്ങള്‍ ആരാധിക്കുന്ന ദേവിയുടെ അവതാരമാണെന്ന് ഈ കുഞ്ഞെന്നാണ് വീട്ടുകാരുടെ വിശ്വാസം. തന്റെ ഭാര്യ കര്‍ണാടകയിലെ കുന്ദരാഗിയിലുള്ള ശ്രീ ഭുവനേശ്വരി ദേവി ശക്തിപീഠം സുരഗിരി ഹില്‍സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്നും ഗുരപ്പ പറഞ്ഞു. ബാഗല്‍കോട്ട് ജില്ലയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ സണ്‍ഷൈന്‍ ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























