Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍.... മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു...

25 JULY 2024 09:36 AM IST
മലയാളി വാര്‍ത്ത

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍. മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ഇടപെടലാണ് അര്‍ജുന്‍റെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൈബറിടം പറയുന്നത്. ലോറി മണ്ണിനടിയില്‍ തന്നെയുണ്ട്, എനിക്ക് ഒരു സഹകരണവും കിട്ടുന്നില്ല ഞാന്‍ പറഞ്ഞ ഒന്നും വിട്ടുതരുന്നില്ല എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.


‘ഓരോ നേരത്തു തോന്നുന്നത് അയാൾ പറയുന്നു, അയാൾ സംസാരിക്കുന്നത് മലയാളം ആയതിനാൽ അയാൾക്ക് ഇഷ്ടം പോലെ സ്പേസ് മാധ്യമങ്ങൾ നൽകുന്നുണ്ട്. പക്ഷെ ഏതൊരു നാടിനും അതിന്‍റെതായ സിസ്റ്റം ഉണ്ടെന്നും. അതല്ലാതെ നിങ്ങളുടെ സങ്കൽപ്പത്തിലെ പോലെ കാര്യങ്ങൾ നടക്കണമെന്ന് ശഠിക്കരുത്’ സൈബറിടം പറയുന്നു. ആവേശവും ഷോ ഓഫും പാടില്ലെന്നും അതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
രഞ്ജിത്ത് ഇസ്രയേലിനെ പരിഹസിച്ച് സിനിമ നിരൂപകനും യുട്യൂബറുമായ അശ്വന്ത് കോക്ക്. ഫെയ്‌സ്ബുക്കിലൂടെയാണ് അശ്വന്ത് കോക്കിന്റെ അധിക്ഷേപം. നിരവധി പേര്‍ അശ്വന്ത് കോക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടു

 


ഞാന്‍ രഞ്ജിത്ത് പാലസ്തീന്‍. ഞാന്‍ ഇപ്പോള്‍ ഇങ്ങ് മറിച്ചിടും ഞാന്‍' എന്നാണ് അശ്വന്ത് കോക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ' അവന്‍ സമൂഹത്തിനു എന്തെങ്കിലും ഉപകാരം ചെയ്യുന്നുണ്ടെന്ന് വെയ്ക്കാം നീയൊ? എന്ത് സാമൂഹിക പ്രധിബദ്ധത ആണ് നീ കാണിക്കുന്നത്? നീ വാസ്തവത്തില്‍ ഈ സമൂഹത്തിലെ വെറും മാലിന്യമാണ്. സാമൂഹിക വിരുദ്ധനായാണ് നീ വന്നതും വളര്‍ന്നതും ആയിരിക്കൂന്നതും.' എന്നാണ് പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്.

 

അർജുന്റെ ലോറി കണ്ടെത്തിയതിനു പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുന്നു. അർജുന്റെ കുടുംബത്തിനു നേരെയും സൈബറാക്രമണം നടക്കുകയാണ്. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. ഇതോടെ ഇവർ മാധ്യമങ്ങളെ കാണുന്നതിനു പോലും കഴിഞ്ഞ ദിവസം വിമുഖത കാണിച്ചു. കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരാണ് സമൂഹ മാധ്യമത്തിൽ ഏറ്റുമുട്ടുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാറുള്ള രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ്.

 

 

വഴിതെറ്റിച്ചോ കേരളത്തിലെ രക്ഷാ പ്രവർത്തകർ
16ന് അർജുനെ കാണാതായെങ്കിലും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയർന്നു. കുടുംബം എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ളവരെ കണ്ടതിനുശേഷമാണ് തിരച്ചിലിനു കഴിഞ്ഞ വ്യാഴാഴ്ച മുതൽ വേഗം വന്നത്. മാധ്യമങ്ങളുടെ ഇടപെടലുകളും രക്ഷാ പ്രവർത്തനത്തിന് ആക്കം കൂട്ടി. കർണാടകയുടെ തിരച്ചിൽ കാര്യക്ഷമമല്ല എന്ന് വാർത്ത വന്നതോടെ കേരളത്തിൽ നിന്ന് ചില സന്നദ്ധ പ്രവർത്തകർ ഷിരൂരിലേക്ക് തിരിച്ചു. മന്ദഗതിയിലായിരുന്നുവെങ്കിലും പുഴയുടെ തീരത്തോടു ചേർന്നായിരുന്നു കർണാടക തിരച്ചിൽ നടത്തിയിരുന്നത്. ചൊവ്വാഴ്ച തന്നെ നാലു മൃതദേഹങ്ങൾ കർണാടക കണ്ടെടുത്തു. എന്നാൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകർ എത്തിയതോടെ കരഭാഗത്ത് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ നിർബന്ധിതരാകുകയായിരുന്നു.
വാഹന ഉടമയും േകരളത്തിൽ നിന്ന് ചെന്നവരും ചേർന്ന് കർണാടക സർക്കാരിനെ സമ്മർദത്തിലാക്കി കരഭാഗത്ത് തിരച്ചിൽ നടത്തി ദിവസങ്ങളോളം കളഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉയരുന്നത്. കർണാടകയിലെ ഉദ്യോഗസ്ഥർ പറഞ്ഞതായിരുന്നു ശരിയെന്നും ഇക്കൂട്ടർ പറയുന്നു. കാരണം ബാക്കി മൃതദേഹങ്ങളും ടാങ്കർ ലോറിയുടെ ബുള്ളറ്റും ലഭിച്ചത് നദിയിൽ നിന്നായിരുന്നു.
ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ സ്റ്റാർട്ടായിരുന്നുവെന്നും ഫോൺ റിങ് ചെയ്തുവെന്നുമെല്ലാമുള്ള പ്രചരണങ്ങളെയും ഇക്കൂട്ടർ ചോദ്യം ചെയ്യുന്നു. ലോറിയുടേത് അത്യാധുനിക കാബിനാണെന്നും തകരില്ലെന്നും വരെ പ്രചരണമുണ്ടായി. ഇതിൽ പലതും സമൂഹ മാധ്യമങ്ങളിൽ ആരൊക്കെയോ സൃഷ്ടിച്ചതാണെന്നും അവ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണുണ്ടായതെന്നും ഇപ്പോൾ തെളിയുന്നു.

 


വിനോദ സഞ്ചാരമാക്കിയോ
അർജുനുവണ്ടിയുള്ള തിരച്ചിൽ പബ്ലിസിറ്റി സ്റ്റൻഡ് ആക്കി മാറ്റാനായിരുന്നു ചിലർ ശ്രമിച്ചതെന്നാണ് മറ്റൊരു ആരോപണം. യാതൊരു കാര്യവും ഇല്ലാതിരുന്നിട്ടും ചിലർ വണ്ടിയും വിളിച്ച് അവിടേക്ക് പോയി. ഇതോടെ മാധ്യമ പ്രവർത്തകരെ ഉൾപ്പെെട മൂന്നു കിലോമീറ്റർ ദൂരത്തേക്ക് മാറ്റിനിർത്തേണ്ടി വന്നു പൊലീസിന്. രക്ഷാപ്രവർത്തനത്തിനെന്നു പറഞ്ഞു ചെന്നവരെ നിയന്ത്രിക്കലായി പൊലീസിന്റെ അടുത്ത പണി. രക്ഷാപ്രവർത്തനത്തിനിടെ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കേരളത്തിലെ ജില്ലാ കലക്ടറുടെ പക്കൽ നിന്നും അനുമതി വാങ്ങി വരാനാണ് പൊലീസ് കേരളത്തിൽ നിന്ന് ചെന്നവരോട് പറഞ്ഞത്.
സ്ഥലത്തെ കുറിച്ച് യാതൊരു പരിചയവും ഇല്ലാത്തവരാണ് രക്ഷാപ്രവർത്തനത്തിനു ഷിരൂരിലേക്ക് പോയത്. പെരുമഴയായതിനാൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് അവിടെയെത്തിയ ചിലർ വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചത്. പിന്നെ എന്തറിഞ്ഞിട്ടാണ് കുറ്റിയും പറിച്ച് അങ്ങോട്ട് പാഞ്ഞത് എന്നതാണ് സമൂഹ മാധ്യമത്തിൽ ഉയരുന്ന ചോദ്യം.
കർണാടകയാണോ ശരി
ഇത്തരം ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനു നേതൃത്വം നൽകുന്നത് സർക്കാരുകളാണ്. ഏതെങ്കിലും വ്യക്തികൾക്ക് രക്ഷാപ്രവർത്തനത്തിന്റെ നിയന്ത്രണം ഏൽപ്പിച്ച് അവർ പറയുന്നതുപോലെ ചെയ്യാൻ സർക്കാരുകൾക്ക് സാധിക്കില്ല. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പോലും പിൻമാറിയ കുത്തൊഴുക്കുള്ള കലങ്ങിമറിഞ്ഞ നദിയിലാണ് ഇവിടെ നിന്നു പോയ ചിലർ രക്ഷാപ്രവർത്തനം നടത്താമെന്ന് പറയുന്നത്. ഈ രക്ഷാപ്രവർത്തകർക്ക് വേണ്ടി അടുത്ത തിരച്ചിൽ നടത്തേണ്ടി വരുമെന്ന് അറിയാമെന്നതിനാൽ ആരെയും പുഴയിലിറങ്ങാൻ കർണാടക അനുവദിച്ചില്ല. അപകടം നടന്ന ആദ്യഘട്ടത്തൽ അലംഭാവം കാണിച്ചെങ്കിലും പിന്നീട് കർണാടക സ്വീകരിച്ച നിലപാടാണ് ശരിയെന്നാണ് സമൂഹ മാധ്യമത്തിൽ ചർച്ച നടക്കുന്നത്.
രാഷ്ട്രീയ സമ്മദർദ്ദഫലമായെങ്കിലും ഷിരൂരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി. എന്നാൽ ഇതിനേക്കാൾ വലിയ ദുരന്തം നടന്ന കവളപ്പാറയിലും പുത്തുമലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എത്തിയോ എന്ന് ചിലർ ചോദിക്കുന്നു. പുത്തുമലയിലും കവളപ്പാറയിലും ഇപ്പോളും നിരവധിപ്പേരെ കണ്ടെടുക്കാനുണ്ടെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് ചിലർ കർണാടകയിലേക്ക് പാഞ്ഞെതെന്നും സമൂഹ മാധ്യമത്തിൽ ചിലരുടെ പോസ്റ്റുകളിൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends