നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പ്... സല്‍മാനെ ഭയപ്പെടുത്തുന്ന വിധത്തില്‍ വെടിയുതിര്‍ക്കാന്‍ അന്‍മോല്‍ ബിഷ്ണോയി നിര്‍ദ്ദേശിച്ചതായി കുറ്റപത്രം

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയോട് സല്‍മാനെ ഭയപ്പെടുത്തുന്ന വിധത്തില്‍ വെടിയുതിര്‍ക്കാന്‍ അന്‍മോല്‍ ബിഷ്ണോയി നിര്‍ദ്ദേശിച്ചതായി കുറ്റപത്രം. മഹാരാഷ്ട്രയിലെ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മുംബൈ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടന്‍ സല്‍മാന്‍ ഖാനെ ഭയപ്പെടുത്തുന്ന വിധത്തില്‍ വെടിയുതിര്‍ക്കാന്‍ അന്‍മോല്‍ ബിഷ്ണോയി പറയുന്ന സംഭാഷണങ്ങളുടെ പകര്‍പ്പുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് നേരത്തെ മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ആണ് ലോറന്‍സ് ബിഷ്ണോയിയും സംഘവും നടനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
നടന്‍ സല്‍മാന്‍ ഖാനെ ഭയപ്പെടുത്തുന്ന വിധത്തില്‍ വെടിയുതിര്‍ക്കാന്‍ ഗുപ്തയോട് അന്‍മോള്‍ പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. 'ഈ ജോലി ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുമെന്നും എല്ലാ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും നിങ്ങളുടെ പേര് ഉണ്ടാകു'മെന്നും വിക്കികുമാര്‍ ഗുപ്തയോട് അന്‍മോല്‍ ബിഷ്ണോയി പറഞ്ഞതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുണ്ടാസംഘത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയും സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും നടന്‍
സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു. ഏപ്രില്‍ 14-ന് പുലര്‍ച്ചെ 4:52നാണ് സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് നേരെവെടിവെയ്പ്പ് നടന്നത്. വെടിയുണ്ടകളില്‍ ഒന്ന് സല്‍മാന്റെ വീടിന്റെ ഭിത്തിയില്‍ പതിച്ചപ്പോള്‍ മറ്റൊരു ബുള്ളറ്റ് അവിടെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയം തുളച്ച് വീടിനുള്ളിലെ ഡ്രോയിംഗ് റൂമിന്റെ ഭിത്തിയില്‍ പതിക്കുകയായിരുന്നു.
ഇതിന് ശേഷം ബൈക്ക് പള്ളിക്ക് സമീപം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഈ കേസില്‍ ജൂണ്‍ നാലിന് ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ചിലെ നാല് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്താന്‍ സല്‍മാന്‍ ഖാന്റെ വീട്ടിലെത്തിയിരുന്നു. അതിനോടനുബന്ധിച്ച് ഭീഷണി സന്ദേശം വന്നതായും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























