അര്ജുന് വേണ്ടി തെരച്ചില്‍ നാളെയും തുടരും... മോര്‍ച്ചറിയിലുള്ള ശരീര ഭാഗം ടാങ്കര്‍ ലോറി ഡ്രൈവര്‍ ശരവണന്റേതാണെന്ന് റിപ്പോര്‍ട്ട്

ദേശീയ പാതയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി തെരച്ചില്‍ നാളെയും തുടരും. നേവിയുടെ സ്‌കൂബ സംഘം ഡീപ് ഡൈവിങ് നടത്തും. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെ പുഴയിലാണ്. ഇവിടെ ഇന്ന് രാത്രിയും ഡ്രോണ്‍ പരിശോധന നടത്തും. ലോറിയുടെ ഉളളില്‍ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാത്രിയിലെ പരിശോധന. അതേസമയം മോര്‍ച്ചറിയിലുള്ള ശരീര ഭാഗം ടാങ്കര്‍ ലോറി ഡ്രൈവര്‍ ശരവണന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ സ്ഥിരീകരണത്തിനായി നാളെ ഡിഎന്‍എ പരിശോധന നടത്തും.
ലോറിയില്‍ നിന്നും തടികള്‍ വിട്ടുപോയിട്ടുണ്ട്. കുറച്ച് തടികള്‍ നദിക്കരയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തടികള്‍ ഒഴുകിപ്പോയശേഷമാകും ലോറി മുങ്ങിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ അര്‍ജുന്‍ ലോറിക്ക് അകത്താണോ പുറത്താണോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നും ദൗത്യസംഘം അറിയിച്ചു.
ഇതിനിടെ ഗം?ഗാവലി പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. സേനകള്‍ സി?ഗ്‌നല്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സി?ഗനലും ലഭിച്ചിരിക്കുന്നത്. എന്നാല്‍ ലോറിയുടെ ഉളളില്‍ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യമായ സ്ഥിരീകരണം ലഭിക്കാനാണ് രാത്രിയില്‍ തണുത്ത കാലാവസ്ഥയില്‍ ഡ്രോണ്‍ പരിശോധന നിശ്ചയിച്ചിരിക്കുന്നത്. മൂന്നാമത്തെ സ്പോട്ട് കേന്ദ്രീകരിച്ചാകും പരിശോധന നടക്കുക.
ഇതിനിടെ പുഴയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിം?ഗ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ട്. നദിയിലെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതലെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ കഴിയില്ല. എസ്പി, എംഎല്‍എമാര്‍, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍, ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























