രാഷ്ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തില്‍ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

രാഷ്ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തില്‍ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷം. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നുമാക്കിയാണ് മാറ്റിയ നടപടിക്കെതിരെ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തി.
'ദര്‍ബാര്‍' എന്ന സങ്കല്‍പ്പമില്ലെങ്കിലും ഷഹന്‍ഷാ (ചക്രവര്‍ത്തി) എന്ന സങ്കല്‍പ്പമുണ്ടല്ലോ എന്നായിരുന്നു പേരുമാറ്റത്തെ പ്രിയങ്ക പരിഹസിച്ചത്. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ ആ വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നും ചൂണ്ടികാട്ടിയാണ് പേരുമാറ്റത്തിനുള്ള വിജ്ഞാപനം നേരത്തെ രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്. ഇത് ചൂണ്ടികാട്ടിയാണ് പ്രിയങ്കയടക്കമുള്ളവര്‍ വിമര്‍ശനം ശക്തമാക്കി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























