അര്‍ജുന്റെ ട്രക്ക് കണ്ടെടുക്കാന്‍ നാവികസേന ഇന്നും ശ്രമം തുടരും.... റോഡില്‍ നിന്ന് 60 മീറ്റര്‍ അകലെയായി 8 മുതല്‍ 10 മീറ്റര്‍ ആഴത്തിലാണ് ട്രക്ക്, ട്രക്കില്‍ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാന്‍ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരാകും പരിശോധിക്കുക

അര്‍ജുന്റെ ട്രക്ക് കണ്ടെടുക്കാന്‍ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസ്സമായിരിക്കുകയാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നദിക്കടിയിലുള്ള ട്രക്കില്‍ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാന്‍ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരാകും പരിശോധിക്കുക. ഡല്‍ഹിയില്‍ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൂടുതല്‍ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്.
റോഡില്‍ നിന്ന് 60 മീറ്റര്‍ അകലെയായി 8 മുതല്‍ 10 മീറ്റര്‍ ആഴത്തിലാണ് ട്രക്കുള്ളത്. നാവിക സേനയുടെ ഡൈവര്‍മാരുടെ സംഘത്തിന് ബോട്ടുകള്‍ പുഴയുടെ നടുവില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പോലും പുഴയിലെ കനത്ത കുത്തൊഴുക്ക് കാരണം ഇന്നലെ സാധിച്ചില്ല. ഇന്ന് ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.
വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പുഴയിലെ സ്ഥിതി നോക്കി മാത്രമേ അര്‍ജുന് വേണ്ടി ഡൈവര്‍മാരെ ഇറക്കി ഉള്ള തെരച്ചില്‍ നടക്കൂകയുള്ളൂ.
"
https://www.facebook.com/Malayalivartha

























