25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം... കാര്‍ഗിലില്‍ ഇന്ത്യന്‍ സേന നേടിയ വിജയത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്രാസില്‍... രാവിലെ 9.20ന് പ്രധാനമന്ത്രി കാര്‍ഗിലില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കും

കാര്‍ഗിലില്‍ ഇന്ത്യന്‍ സേന നേടിയ വിജയത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്രാസില്‍... രാവിലെ 9.20ന് പ്രധാനമന്ത്രി കാര്‍ഗിലില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കും
സേനയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വീരമൃത്യു വരിച്ച സൈനികരുടെ വിധവകളുമായി പ്രധാനമന്ത്രി സംസാരിക്കും. മുന്‍ കരസേനാ മേധാവി ജനറല്‍ വി.പി മാലിക്, ലെഫ്റ്റനന്റ് ജനറല്‍ വൈ.കെ. ജോഷി, ബ്രിഗേഡിയര്‍ എസ്.എസ്. ഷെഖാവത്ത്, കേണല്‍ സോനം വാങ്ചുക്, രക്തസാക്ഷിത്വം വഹിച്ച ക്യാപ്റ്റന്‍ വിക്രം ബത്രയുടെ പിതാവ് ഗിര്‍ധാരി ലാല്‍ ബത്ര തുടങ്ങിയവരും പങ്കെടുക്കും.
അതിര്‍ത്തിയില്‍ സേനാനീക്കം സുഗമമാക്കാനുള്ള ഷിന്‍കു ലാ ടണലിന്റെ നിര്‍മ്മാണത്തിനും മോദി തുടക്കം കുറിക്കുന്നതാണ്. 15,800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിമ്മു - പാടും - ദാര്‍ച്ച റോഡില്‍ 4.1 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ട തുരങ്കം നിര്‍മ്മിക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha

























