കാര്‍ഗിലില്‍ ഇന്ത്യന്‍ സേന നേടിയ വിജയത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാര്‍ഗിലില്‍ ഇന്ത്യന്‍ സേന നേടിയ വിജയത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ദ്രാസിലെ യുദ്ധ സ്മാരകത്തിലായിരുന്നു ചടങ്ങ്. കാര്‍ഗിലില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി. വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരാണെന്നും ഓരോ സൈനികന്റെയും ത്യാഗത്തെ സ്മരിക്കുന്നുവെന്നും മോദി . സേനയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടായിരുന്നു. വീരമൃത്യു വരിച്ച സൈനികരുടെ വിധവകളുമായി പ്രധാനമന്ത്രി സംസാരിക്കും.
അതിര്‍ത്തിയില്‍ സേനാനീക്കം സുഗമമാക്കാനുള്ള ഷിന്‍കു ലാ ടണലിന്റെ നിര്‍മ്മാണത്തിനും മോദി തുടക്കമിടും. 15,800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിമ്മു - പാടും - ദാര്‍ച്ച റോഡില്‍ 4.1 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ട തുരങ്കം നിര്‍മ്മിക്കുന്നത്.
എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാവുന്നതാണ്. ലോകത്ത് ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കുന്ന തുരങ്കമാണിത്. ഇന്ത്യയുടെ സംയമനം മുതലെടുത്ത് അതിര്‍ത്തി കയ്യേറിയും നിഴല്‍ യുദ്ധങ്ങള്‍ നടത്തിയുമുള്ള പാകിസ്ഥാന്‍ പ്രകോപനങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഏറെയുണ്ട്.
കാര്‍ഗില്‍ യുദ്ധം ലോക യുദ്ധ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഒന്നാണ് .
https://www.facebook.com/Malayalivartha

























