മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു... മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം...

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച രാവിലെവരെ റായ്ഗഢ്, രത്‌നഗിരി, പാല്‍ഘര്‍, മുംബൈ, താനെ, സിന്ധുദുര്‍ഗ് പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് .
മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പൂടുള്ളൂവെന്ന് മുബൈ പോലീസ് നിര്‍ദേശിച്ചു.
അതേസമയം, സ്‌കൂളുകളും കോളേജുകളും വെള്ളിയാഴ്ച സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ .മുംബൈയിലെ കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷം. വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു. താനെ, പുണെ എന്നിവിടങ്ങളില്‍ നിന്നായി 600 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതിന് കാലതാമസമുണ്ടെന്ന് ഇന്‍ഡിഗോ . സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സും സമാനമായ മുന്നറിയിപ്പ് നല്‍കി. ചില സര്‍വീസുകള്‍ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയര്‍ ഇന്ത്യ.
"
https://www.facebook.com/Malayalivartha

























