ജമ്മു കശ്മീരില്‍ വീണ്ടും ഇന്ത്യന്‍ സൈനികന് വീരമൃത്യു...

ജമ്മു കശ്മീരിലെ കുപ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ശനിയാഴ്ച പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തുന്നതിനിടെയാണിത്.
മൂന്ന് ദിവസത്തിനിടെ കുപ്വാരയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കുപ്വാരയിലെ കംകാരി മേഖലയില്‍ ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള വിവരത്തെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജൂലൈ 24 ന് കുപ്വാരയിലെ ലോലാബ് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാതനായ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.
40 മുതല്‍ 50 വരെ പാക് ഭീകരര്‍ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ മുകള്‍ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അവരെ പിടികൂടാന്‍ ഈ പ്രദേശങ്ങളില്‍ വന്‍തോതിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൈന്യം തീരുമാനിച്ചു. മേഖലയില്‍ നുഴഞ്ഞുകയറാന്‍ കഴിഞ്ഞ ഈ ഭീകരര്‍ ഉയര്‍ന്ന പരിശീലനം നേടിയവരാണെന്നും അമേരിക്കന്‍ നിര്‍മ്മിത എം4 കാര്‍ബൈന്‍ റൈഫിള്‍സ് ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ആക്രമണത്തിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























