Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...

27 JULY 2024 06:06 PM IST
മലയാളി വാര്‍ത്ത

കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെ ബെംഗളൂരു പൊലീസ് പിടികൂടിയത്. ജൂലൈ 23ന് രാത്രിയായിരുന്നു കോറമംഗലയിലെ പിജി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് ബിഹാർ സ്വദേശിനിയായ കൃതി കുമാരി (24) യെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.ഹോസ്റ്റലിലെ കെയർ ടേക്കർ രാത്രി ഭക്ഷണം കഴിക്കാൻ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്.

 

മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. രക്തം വാർന്ന് നിലത്തു വീണ കൃതിയുടെ നിലവിളി കേട്ടാണ് മറ്റു മുറികളിലുണ്ടായിരുന്നവർ സംഭവമറിയുന്നത്. ഇവർ ഉടനെ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കൃതി കോറമംഗലയിലെ വിആർ ലേഔട്ടിലുള്ള പിജിയിൽ എത്തിയത്. പ്രതിയായ അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുറിയിൽ മുൻപ് താമസിച്ചിരുന്ന യുവതിയും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന.ഈ ബന്ധം വേർപ്പെട്ടതിന് പിന്നിൽ കൃതിയാണെന്ന് അഭിഷേക് കരുതിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൃതിയുടെ പുതിയ താമസ സ്ഥലത്തെത്തി അഭിഷേക് കൊലപാതകം നടത്തിയത്.

സ്വകാര്യ ഐടി കമ്പനിയിലെ ജോലിക്കാരിയാണ് കൊല്ലപ്പെട്ട കൃതി കുമാരിയെന്ന് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പ് 103 പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് പിടിയിലായ പ്രതിയെ വൈകാതെ തന്നെ ബെംഗളൂരുവിൽ എത്തിക്കും.കേരളത്തിലും നമ്മൾ ഒരുപാട് കൊലപാതകങ്ങൾ ആണ് പ്രണയനൈര്യശ്യത്തിന്റെ പേരിൽ നടന്നിട്ടുള്ളത് . 94 ശതമാനത്തോളം സാക്ഷരത നിരക്കുള്ള കേരളത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഇത്തരം പ്രണയ കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലേക്കും, സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലേക്കുമാണ്. അതിജീവനത്തിന്റെ സാധ്യതകളിലേക്ക് തിരിഞ്ഞു പോലും നോക്കാതെ ജീവനെടുത്തും സ്വയം ജീവനില്ലാതാക്കിയും നിരവധി പേര്‍ സമൂഹത്തിന് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്.

 

ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും, അതില്‍ നിന്ന് പിന്തിരിഞ്ഞു നടക്കാന്‍ തീരുമാനിക്കുന്ന വ്യക്തിയുടെ അഭിപ്രായത്തെ അതെ അളവില്‍ പരിഗണിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാതെ വരുന്നിടത്താണ് പ്രണയം പകയായും, മരണമായും മാറുന്നത്.പ്രണയ തകര്‍ച്ചയുടെ പേരില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍

 

2021- ല്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ നല്‍കിയ കണക്ക് പ്രകാരം 2017 മുതല്‍ 2020 വരെ 350 പെണ്‍കുട്ടികള്‍ക്കാണു പ്രണയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായത്. ഞെട്ടിക്കുന്ന വസ്തുത; ഇവരില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു.2017ല്‍ 83 പെണ്‍കുട്ടികള്‍ക്കായിരുന്നു ജീവഹാനിയുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടപ്പോള്‍, 80 പേര്‍ ആത്മഹത്യ ചെയ്തു. 2018 ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2019ല്‍ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രണയബന്ധങ്ങളുടെ പേരില്‍ 2020 ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (4 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (4 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (5 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (6 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (6 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (6 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (7 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (7 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (7 hours ago)

Malayali Vartha Recommends