പേയിങ് ഗസ്റ്റായ യുവതിയെ മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്...

ബെംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മദ്ധ്യപ്രദേശില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ബിഹാര്‍ സ്വദേശി കൃതി കുമാരിയാണ് കൊല്ലപ്പെട്ടത്. കൃതി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അഭിഷേക് എന്ന പ്രതി മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ടിരുന്നു. ബെംഗളൂരുവിലെ കോറമംഗലയില്‍ താമസസ്ഥലത്താണ് 22 കാരിയായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പ്രതികളെ ബംഗളൂരുവില്‍ ചോദ്യം ചെയ്യും.
ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 22 കാരിയായ യുവതി അക്രമിയുടെ കാമുകിയുടെ സഹപ്രവര്‍ത്തകയായിരുന്നു . ചൊവ്വാഴ്ച രാത്രി 11.30ന് പിജി ഹോസ്റ്റലില്‍ കയറി മൂന്നാം നിലയിലെ മുറിയ്ക്ക് സമീപം വെച്ച് പ്രതി കത്തികൊണ്ട് കൃതിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവതിക്ക് ഒന്നിലധികം കുത്തേറ്റതായി പോലീസ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതി ഹോസ്റ്റലിലെ കൃതിയുടെ മുറിയിലേക്ക് കയറിവന്ന് വാതിലില്‍ മുട്ടുന്നത് കാണാം. കുറ്റകൃത്യം ചെയ്ത ശേഷംപ്രതി ഓടി രക്ഷപെടുകയായിരുന്നു. പിജി ഹോസ്റ്റല്‍ ഉടമയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും പോലീസ് കുറ്റപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടാന്‍ പോലീസ് സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























