മൈക്ക് ഓഫാക്കിയെന്ന മമതയുടെ വാദം തെറ്റ് ! നീതി ആയോഗ് യോഗത്തിനിടെ നടന്ന നാടകീയ രംഗങ്ങളില്‍ പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍...ബംഗാള്‍ മുഖ്യമന്ത്രിയുടേത് പച്ചക്കള്ളം എന്തിന് മാധ്യമങ്ങളുടെ മുന്‍പില്‍ ഈ ഷോ ? ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഏക ബി.ജെ.പി. ഇതര മുഖ്യമന്ത്രിയായിരുന്നു മമത

നിര്‍മ്മല സീതാരാമനും മമതയു നേര്‍ക്കുനേര്‍ പോരില്‍. നീതി ആയോഗ് യോഗത്തിനിടെ സംസാരിക്കുമ്പോള്‍ തന്റെ മൈക്ക് ഓപാക്കിയെന്ന് ആരോപിച്ച് മമത ബാനര്‍ജി ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മോദിക്കെതിരെ വലിയ രീതിയില്‍ പൊട്ടിത്തെറിച്ചു മമത. എന്നാല്‍ അതിന് മറുപടിയുമായി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണം പാടെ തള്ളുകയാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. മൈക്ക് 'മ്യൂട്ട്' ചെയ്തുവെന്നും അഞ്ച് മിനിറ്റില്‍കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മമത പറയുന്നത് കള്ളമാണെന്നും മന്ത്രി എ.എന്‍.ഐയോട് പറഞ്ഞു.
നിതി ആയോഗ് യോഗത്തില്‍ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മൈക്ക് ഓഫ് ചെയ്തുവെന്ന തരത്തില്‍ അവര്‍ മാധ്യമങ്ങളോട് പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം സത്യം പറയാന്‍ അവര്‍ തയ്യാറാകണം. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനര്‍ജിയുടെ സംസാരിക്കാനുള്ള ഊഴം. എന്നാല്‍, നേരത്തെ മടങ്ങണമെന്ന് അവര്‍ അഭ്യര്‍ഥിച്ചതിന്റെ പശ്ചാത്തലത്തില്‍ അവര്‍ ഏഴാമതായി സംസാരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഏക ബി.ജെ.പി. ഇതര മുഖ്യമന്ത്രിയായിരുന്നു മമത. ഇന്ത്യ മുന്നണിയുടെ ഭാഗമായ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌കരിച്ചിരുന്നു. ബംഗാളിന് കേന്ദ്രഫണ്ട് നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് മൈക്ക് മ്യൂട്ട് ചെയ്തതെന്ന് മമത പറഞ്ഞു. വെറും അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാന്‍ 20 മിനിറ്റ് കൊടുത്തുവെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























