ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് ജമ്മു കശ്മീര്‍ പൊലീസ്

ജമ്മു കശ്മീരില്‍ ദോഡ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് ജമ്മു കശ്മീര്‍ പൊലീസ്. ഭീകരപ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ജൂലൈ 16ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
തുടര്‍ന്ന് നിരവധി ഭീകരാക്രമണങ്ങള്‍ക്കാണ് ജമ്മു കശ്മീര്‍ സാക്ഷ്യം വഹിച്ചത്. കുല്‍ഗാം ജില്ലയില്‍ ആറു ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ജൂണ്‍ 26ന് ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്നുഭീകരരെ വധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























