ഒന്‍പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറത്തിറക്കി.... മലയാളിയായ കെ. കൈലാഷ്‌നാഥ് പുതുച്ചേരി ലഫ്. ഗവര്‍ണര്‍

ഒന്‍പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറത്തിറക്കി.... മലയാളിയായ കെ. കൈലാഷ്‌നാഥ് പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ്.
കോഴിക്കോട് ജില്ലയിലെ വടകരയില്‍ ജനിച്ച കെ. കൈലാഷ്‌നാഥന്‍ 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
അതിനുശേഷം ആനന്ദി ബെന്‍ പാട്ടീല്‍, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
അതേസമയം പഞ്ചാബ് ചണ്ഡിഗഡ് ഗവര്‍ണറായിരുന്ന ബെന്‍വാരിലാല്‍ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവില്‍ അസം ഗവര്‍ണറായ ഗുലാബ് ചന്ദ് ഘട്ടാരിയയെയാണ് പകരം ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
സിക്കിം ഗവര്‍ണറായ ലക്ഷമണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. മണിപ്പൂര്‍ ഗവര്‍ണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഓം പ്രകാശ് മാതുര്‍ സിക്കിം ഗവര്‍ണറായി ചുമതലയേല്‍ക്കും. രാജസ്ഥാന്‍, തെലങ്കാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























