അവർക്കനുവദിച്ച മുഴുവൻ സമയവും സംസാരിച്ചു; അവർക്ക് മുന്നിലുള്ള സ്ക്രീനിൽ സമയം കാണിച്ചിരുന്നു; അനുവദിക്കപ്പെട്ടതിൽ കൂടുതൽ സമയം ചില മുഖ്യമന്ത്രിമാർ സംസാരിക്കാൻ എടുത്തിട്ടുണ്ട്; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

നിതി ആയോഗ് യോഗത്തിൽ നിന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയിരുന്നു. വലിയ രീതിയിൽ ഉള്ള വിമർശനം ആരോപണങ്ങൾ ഒക്കെ ഉന്നയിച്ചാണ് മമത ബാനർജി യോഗത്തിൽ നിന്നും ഇറങ്ങി പോയത്. മൈക്കെ ഓഫ് ആക്കി സംസാരിക്കാൻ സാമ്യം തന്നില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ആണ് അവർ ഉന്നയിച്ചത്. എന്നാൽ തൊട്ടു പിന്നാലെ മമതയെ വെട്ടിലാക്കി നിർമ്മല സീതാരാമൻ രംഗത്ത് വരികയായിരുന്നു.
സംസാരിക്കാൻ അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തി നിതി ആയോഗ് യോഗത്തിൽനിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയ സംഭവത്തെ വിമർശിക്കുകയായിരുന്നു ധനകാര്യമന്ത്രി മമത തെറ്റിദ്ധാരണ പരത്തുകയാണെന്ന് അവർ കുറ്റപ്പെടുത്തി. അവർക്ക് സംസാരിക്കാൻ സമയം നൽകി. മൈക്ക് ഓഫ് ചെയ്തില്ല. ഞങ്ങളെല്ലാവരും കേട്ടതാണ് മമത സംസാരിക്കുന്നത്.
അവർക്കനുവദിച്ച മുഴുവൻ സമയവും അവർ സംസാരിച്ചു. അവർക്ക് മുന്നിലുള്ള സ്ക്രീനിൽ സമയം കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനുവദിക്കപ്പെട്ടതിൽ കൂടുതൽ സമയം ചില മുഖ്യമന്ത്രിമാർ സംസാരിക്കാൻ എടുത്തിട്ടുണ്ട്. അവരുടെ ആവശ്യപ്രകാരം കൂടുതൽ സമയം അനുവദിച്ചിരുന്നു. മൈക്ക് ഓഫ് ചെയ്തിട്ടില്ല. പ്രത്യേകിച്ച് ബംഗാൾ മുഖ്യമന്ത്രിയുടേത്. മമത തെറ്റിദ്ധാരണ പരത്തുകയാണ്.’’ – നിർമല സീതാരാമൻ പറഞ്ഞു
https://www.facebook.com/Malayalivartha

























