മൊബൈലിൽ അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെ ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കൊടുംക്രൂരത ചെയ്തത്പ തിമൂന്നുകാരൻ; മകനെ സംരക്ഷിക്കാൻ കൂട്ട് നിന്നത് അമ്മ

ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . കൊടുംക്രൂരത ചെയ്തത് പതിമൂന്നുകാരൻ. മൊബൈലിൽ അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെയാണ് ഇത്തരത്തിൽ സ്വന്തം സഹോദരിയെ ഉപദ്രവിച്ചത്. സംഭവം നടന്ന് മൂന്നുമാസങ്ങൾക്കു ശേഷം പ്രതികൾ പിടിയിലായി. മധ്യപ്രദേശിലെ റേവയിലാണ് ക്രൂരത നടന്നത് . ഒൻപതുകാരിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
പൊലീസ് സഹോദരനെയും കൃത്യം മറയ്ക്കാൻ കൂട്ടുനിന്ന അമ്മയെയും പതിനേഴും പതിനെട്ടും വയസ്സുള്ള രണ്ടു സഹോദരിമാരെയും അറസ്റ്റ് ചെയ്തു. കേസിൽ അൻപതുപേരെ പൊലീസ് ചോദ്യം ചെയ്തു.ഇവരുടെ മൊഴികളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടത്തിയ അന്വേഷണം നടത്തിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: മധ്യപ്രദേശിലെ ജാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 24നാണ് ഒൻപതു വയസ്സുള്ള പെൺകുട്ടി പീഡനത്തിന് ഇരയായി കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലേക്ക് പുറത്തുനിന്നാരും പ്രവേശിച്ചതിന്റെ സൂചന ലഭിക്കാതെ വന്നതോടെയാണ് സംശയം വീട്ടുകാരിലേക്ക് നീണ്ടതെന്നും പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലുകളിൽ വീട്ടുകാരുടെ മൊഴികളിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ ശക്തമായി ചോദ്യം ചെയ്യുകയും കൊലപാതകിയെ കണ്ടെത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























