ഇത് ഒരു ചരിത്ര നേട്ടമാണ്... പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഷൂട്ടിംഗില്‍ ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇത് ഒരു ചരിത്ര നേട്ടമാണെന്ന് മോദി കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമാക്കുന്നു. ഇത് മഹത്തായ ഒരു നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പാരീസ് ഒളിമ്പിക്സിലെ ആദ്യ മെഡല്‍ നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. 10 മീറ്റര്‍ വിമന്‍സ് എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗ് ഫൈനലില്‍ ഇന്ത്യയുടെ മനു ഭാക്കറാണ് വെങ്കലം നേടിയത്. മോദി മാത്രമല്ല മറ്റ് നേതാക്കളും മനുവിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി മെഡല്‍ നഷ്ടമായത്. ദക്ഷിണ കൊറിയയ്ക്കാണ് ഒന്നും രണ്ടും സ്ഥാനം.
https://www.facebook.com/Malayalivartha

























