തമിഴ്‌നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവട്ടാര്‍ മേഖല പ്രസിഡണ്ട് വെട്ടേറ്റ് മരിച്ചു

തമിഴ്‌നാട്ടില്‍ ഒരു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ കൊലപാതകവും നടന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവട്ടാര്‍ മേഖല പ്രസിഡണ്ട് ജാക്‌സണ്‍ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചു.. തിരുവട്ടാര്‍ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരിയുടെ ഭര്‍ത്താവാണ്.
ഇദ്ദേഹം മൂന്നാറ്റു മുഖം കുന്നത്തുവിള സ്വദേശിയാണ്. ശനിയാഴ്ച രാത്രി 8:30 യോടെ പരാതപള്ളി പള്ളിക്ക് മുന്‍പില്‍ വച്ചാണ് ഇയാളെ അക്രമിസംഘം വെട്ടിയത്.
വെള്ളാങ്കോട് സ്വദേശി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് പോലീസ് . ജാക്‌സന്റെ ഭാര്യ ഉഷാറാണി തിരുവട്ടാറിലെ പത്താം വാര്‍ഡ് കൗണ്‍സിലറാണ്.
"
https://www.facebook.com/Malayalivartha

























