കാശ്മീരില്‍ ഉഷ്ണ തരംഗം... കാശ്മീരില്‍ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി

കാശ്മീരില്‍ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ശ്രീനഗര്‍ നഗരത്തില്‍ ഇന്നലെ 36.2 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില രേഖപ്പെടുത്തി.
ഇതിനു മുമ്പ്് കാശ്മീരില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 1999 ജൂലൈ 9 നാണ്. 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ താപനില. ജൂലൈയിലെ അതിനു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇത്.
തെക്കന്‍ കശ്മീരിലെ ഖാസിഗുണ്ട്, കോക്കര്‍നാഗ് പട്ടണങ്ങളിലും ജൂലൈയിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നലെയായിരുന്നു.
ഖാസിഗുണ്ടില്‍ ഇതിനു മുന്‍പ് 1988 ജൂലായ് 11-ന് രേഖപ്പെടുത്തിയ 34.5 ഡിഗ്രി സെല്‍ഷ്യസിനെ മറികടന്ന് ഇന്നലെ 35.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിത്.
കോക്കര്‍നാഗില്‍, താപനില 34.1 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു, ഇവിടെ ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഈ വര്‍ഷം ജൂലൈ 3 ന് 33.3 ഡിഗ്രി സെല്‍ഷ്യസ് ആണ്.കാശ്മീര്‍ തീവ്രമായ ഉഷ്ണ തരംഗത്തിന് കീഴിലാണ്, താഴ്വരയിലെ പല സ്ഥലങ്ങളിലും 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയുണ്ട്.
എന്നാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കശ്മീര്‍ താഴ്വരയില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
https://www.facebook.com/Malayalivartha

























