ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെള്ളം കയറി ഉണ്ടായ അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശി നവീന്‍ ഡാര്‍വിന്റെ മൃതദേഹം നാട്ടിലെത്തിക്കും....

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെള്ളം കയറി ഉണ്ടായ അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശി നവീന്‍ ഡാര്‍വിന്റെ മൃതദേഹം നാട്ടിലെത്തിക്കും.
നെവിന്റെ ബന്ധു ഡല്‍ഹിയിലെത്തി മൃതദേഹം ഏറ്റുവാങ്ങും. സംസ്‌കാരം സംബന്ധിച്ച് കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാകും. നവീന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനും തുടര്‍നടപടികള്‍ക്കുമായി ബന്ധു ഡല്‍ഹിയിലേക്ക് ഞായറാഴ്ച വൈകിട്ടോടെ തിരിച്ചു. തിരുവനന്തപുരം സ്വദേശികളായ നവീന്റെ കുടംബം 10 വര്‍ഷം മുമ്പാണ് മാതാവിന്റെ ജോലി ആവശ്യത്തിനായി കാലടി നീലേശ്വരത്തേക്ക് താമസം മാറ്റിയത്. ബന്ധുക്കളെല്ലാം തിരുവനന്തപുരത്താണ്. അതിനാല്‍, മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുപോകാനാണ് സാധ്യത.
കാലടി സംസ്‌കൃത കോളേജിലെ അദ്ധ്യാപികയാണ് നെവിന്റെ മാതാവ്. പിതാവ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. നെവിന്‍ ജെഎന്‍യുവില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു
https://www.facebook.com/Malayalivartha

























