മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ മറ്റുപ്രതികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ കുറ്റങ്ങള്‍ ചുമത്തിയതായാണ് സൂചനകളുള്ളത്.
നേരത്തെ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് എട്ടുവരെ നീട്ടിയിരുന്നു. മുതിര്‍ന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആര്‍.എസ് നേതാവ് കെ. കവിത എന്നിവരുടെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും പിന്നാലെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
" f
https://www.facebook.com/Malayalivartha

























