മധ്യപ്രദേശിലെ മൊറേനയില്‍ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്ക് ഇടിച്ച് രണ്ട് കാവടി തീര്‍ഥാടകര്‍ മരിച്ചു... നിരവധി പേര്‍ക്ക് പരുക്ക്

മധ്യപ്രദേശിലെ മൊറേനയില്‍ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്ക് ഇടിച്ച് രണ്ട് കാവടി തീര്‍ഥാടകര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് ഉദ്യോഗസ്ഥര്‍ .
സിഹോനിയ ഗ്രാമവാസികളായ ഭരത് ലാല്‍ ശര്‍മ്മ (37), രാംനരേഷ് ശ്രമ (26) എന്നിവരാണ് മരിച്ചത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ ദേശീയ പാത 44ല്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ പ്രകോപിതരായ തീര്‍ഥാടകര്‍ ട്രക്ക് ഡ്രൈവറെ മര്‍ദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് .
തീര്‍ഥാടകരുടെ സഹായത്തിനായി കാവടി യാത്രയെ അനുഗമിച്ച ട്രാക്ടര്‍ ട്രോളിയില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും മൊറേന അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























