Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഷിരൂരിലെ ദുരന്തത്തിന്റെ കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണം; നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നു...

29 JULY 2024 03:43 PM IST
മലയാളി വാര്‍ത്ത

ഷിരൂരിലെ ദുരന്തത്തിന്റെ കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണമാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66-ന്റെ ഭാഗമായ ഇവിടെ കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടല്‍ മലയിടിച്ചിലിന് കാരണമായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ദുരന്തകാരണം പഠിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് ഇവിടെ തടയപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. കുന്നിന്റെ ഘടനയില്‍ മാറ്റംവന്നു. കുന്നിന്‍ചെരിവ് തുരന്നതിന്റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനൊപ്പം ചെറിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴയും കുന്നിടിച്ചിലിന് കാരണമായതായി പ്രാഥമിക പഠനത്തില്‍ കണ്ടെത്തി. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഇവിടെ പെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയപാത വീതികൂട്ടുന്നതിന് കുന്ന് തുരന്ന് നടത്തിയ പ്രവൃത്തി മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഇത് ശരിവെക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. കൂടുതല്‍ നാശമുണ്ടാകാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പ്രാഥമിക റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. പ്രദേശത്ത് കൂടുതല്‍ നാശമുണ്ടാകാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു

 

 

ജൂലായ് 16-ന് രാവിലെ 8.30-ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്തുപേര്‍ ദുരന്തത്തില്‍പ്പെട്ടതായാണ് കര്‍ണാടക സര്‍ക്കാരിന്റെ കണക്ക്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഷിരൂരിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വീണ്ടും റോഡ് അടച്ചു. നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഇന്നലെ ദൗത്യം അവസാനിച്ചതിന് ശേഷം പാത തുറന്നു കൊടുത്തിരുന്നു.

 

 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി, ഉത്തര കന്നഡയിലെ ഷിരൂർ ദേശീയപാത ഏതാനും മണിക്കൂർ അവശ്യ സർവീസുകളുടെ ഗതാഗതത്തിനായി ഭാഗികമായി തുറന്നു നൽകിയിരുന്നു. വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ റോഡിലൂടെ സ്വകാര്യ വാഹനങ്ങളും യാത്രാ വാഹനങ്ങളും കടത്തിവിടരുതെന്ന് ജില്ലാ ഭരണകൂടവും പോലീസും തീരുമാനിക്കുകയായിരുന്നു. ഷിരൂർ ഗ്രാമത്തിൽ 8 പേരുടെ മരണത്തിനിടയാക്കിയ വൻ ഉരുൾപൊട്ടലിൽ ജൂലൈ 16 മുതൽ പെട്രോൾ, ഡീസൽ, എൽപിജി ഇന്ധനം കൊണ്ടുപോകുന്ന ട്രക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് ചരക്ക് വാഹനങ്ങൾ പാതയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് നിന്ന് അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends