48 വയസ്സിനിടെ 25 കല്യാണം... പരാതിയെ തുടര്‍ന്ന് വിവാഹ തട്ടിപ്പുവീരനെ പോലീസ് കുടുക്കിയതിങ്ങനെ

48 വയസ്സിനിടെ 25 യുവതികളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍. മുംബയിലാണ് സംഭവം. തട്ടിപ്പിനിരയായ നല്ല സോപാരയിലെ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് കല്യാണില്‍ നിന്നാണ് ഫിറോസ് ഇല്യാസ് ഷെയ്ഖിനെ (48) അറസ്റ്റ് ചെയ്തത്. നല്ല സോപാരയിലെ യുവതിയെ വിവാഹം ചെയ്ത ശേഷം കാറും ലാപ്ടോപ്പും വാങ്ങാനെന്ന വ്യാജേന ഏഴര ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയതോടെയാണ് ഫിറോസിനെതിരെ അവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വിശദമായ അന്വേഷണത്തില്‍ 25 യുവതികള്‍ ഫിറോസിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു യുവതിയുടെ പേരില്‍ വ്യാജ സമൂഹമാദ്ധ്യമ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് കണ്ടെത്തുന്ന വിവാഹബന്ധം വേര്‍പെടുത്തിയവരെയും വിധവകളെയുമാണ് ഇയാള്‍ ഇരകളാക്കുന്നത്. വിവാഹാനന്തരം യുവതികളുടെ ആഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങിയവയുമായി മുങ്ങും.
ഫിറോസ് പൂനെയില്‍ നിന്ന് നാല് വിവാഹം കഴിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, താനെ, അര്‍ണാല, നല്ല സോപാര എന്നിവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ക്കെതിരെ ഇപ്പോള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായ ചില സ്ത്രീകളുടെ ആധാര്‍, എടിഎം കാര്‍ഡുകള്‍, ഏഴ് മൊബൈല്‍ ഫോണുകള്‍, ചെക്ക് ബുക്കുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയും ഫിറോസില്‍ നിന്ന് നല്ല സോപാര പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























