സാരി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യ

ഉത്തര്‍പ്രദേശില്‍ ഭാര്യ നല്‍കിയ വിചിത്ര പരാതിയില്‍ പരിഹാരം കാണാന്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററിന് വിട്ട് പോലീസ്. സാരി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. എന്നാല്‍ പരാതി ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ എത്തിയപ്പോള്‍ ഭാര്യ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനകുറ്റവും ആരോപിച്ചു.
2022ലാണ് ദമ്പതികള്‍ വിവാഹിതരായത്. നിസ്സാര കാര്യങ്ങള്‍ക്ക് ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇത്തവണ ഭാര്യ പുതിയ സാരി വാങ്ങിത്തരണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതാണ് പോലീസ് കേസില്‍ കലാശിച്ചത്.
ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ വെച്ച് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. സാരി വാങ്ങിത്തന്നില്ലെന്ന് മാത്രമല്ല ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഭാര്യ ആരോപിച്ചു. എന്നാല്‍ ഭാര്യയെ വിമര്‍ശിച്ച് ഭര്‍ത്താവും മുന്നോട്ടുവന്നു. രാത്രിയേറെ വൈകിയും ഭാര്യ ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഭര്‍ത്താവും ആരോപിച്ചു.
കൗണ്‍സിലിംഗിനിടെ ദമ്പതികളെ അനുനയിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചു. ഒടുവില്‍ ഭാര്യക്ക് സാരി വാങ്ങി നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചതോടെയാണ് ഇരുവരും രമ്യതയിലെത്തിയത്. ശേഷം ഇരുവരും ഒന്നിച്ചാണ് കൗണ്‍സിലിംഗ് സെന്ററില്‍ നിന്ന് പുറത്തേക്ക് വന്നത്.
https://www.facebook.com/Malayalivartha

























