Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഹമാസിന് കനത്ത തിരിച്ചടിയാണ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം....ഇപ്പോഴിതാ തന്റെ പിതാവിന്റെ കൊലപാതകം കൊണ്ട് ഒന്നും തീരില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഹനിയ്യയുടെ മകന്‍....

01 AUGUST 2024 02:42 PM IST
മലയാളി വാര്‍ത്ത

ഹമാസിന് കനത്ത തിരിച്ചടിയാണ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം. ഇപ്പോഴിതാ തന്റെ പിതാവിന്റെ കൊലപാതകം കൊണ്ട് ഒന്നും തീരില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഹനിയ്യയുടെ മകന്‍. പലസ്തീന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാടുമെന്ന് അബ്ദുസ്സലാം ഹനിയ്യ പറഞ്ഞു.

ദേശീയ ഐക്യം സ്ഥാപിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എല്ലാ ഫലസ്തീന്‍ വിഭാഗങ്ങളുടെയും ഐക്യത്തിനായി പരിശ്രമിച്ചു. ഈ കൊലപാതകം ചെറുത്തുനില്‍പ്പിനെ ഇല്ലാതാക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നു. സ്വാതന്ത്ര്യം നേടും വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെടുന്നത്. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ച രണ്ട് മണിക്കാണ് സംഭവം. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടു. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മാഈല്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ ആക്രമണത്തിനിടെ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ പത്തിന് പെരുന്നാള്‍ ദിനത്തില്‍ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു. മക്കളായ ഹസിം ഹനിയ്യ, ആമിര്‍ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമല്‍, മോന, ഖാലിദ്, റസാന്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്.

ജീവനോടേയോ അല്ലാതേയോ ഹനിയ്യയെ പടിക്കുമെന്ന് ഇസ്രയേല്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടാണ് ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദിലേക്ക് ഈ കൊലപാതകത്തിന്റെ സംശയം എത്തുന്നത്. ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത് നടുക്കത്തോടെയാണ് ലോകം കേട്ടത്. ടെഹ്‌റാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈന്യവും ഹമാസും അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അംഗരക്ഷകന്‍ കൊല്ലപ്പെട്ടത്.

 

 

 

ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്മായില്‍ ഹനിയയുടെ കുടുംബവീട് തകരുകയും രണ്ടു പേരക്കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2017-മുതലാണ് ഹമാസിന്റെ നയതന്ത്രമുഖമായി ഇസ്മായില്‍ ഹനിയ മാറുന്നത്. ഗാസ മുനമ്പിലെ യാത്ര നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെട്ട് തുര്‍ക്കി വഴിയാണ് ഹനിയ ഖത്തറില്‍ എത്തിയത്. ഏറ്റവും ഒടുവില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ മുഖമായിരുന്നു ഹനിയ്യ.

ഹമാസിന്റെ പോരാട്ട ശേഷി വളര്‍ത്തിയെടുക്കുന്നതില്‍ സുന്നി മുസ്ലീമായ ഹനിയയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഹനിയ ഹമാസിന്റെ ഗാസയിലെ ഉന്നത നേതാവായിരുന്നു ഒരു കാലത്ത് ഹനിയ. 2017-ല്‍ ഹനിയ ഗാസ വിട്ടപ്പോള്‍, ഹനിയയുടെ പിന്‍ഗാമിയായി യഹ്യ സിന്‍വാറാണ് ചുമതലയേറ്റത്. രണ്ട് പതിറ്റാണ്ടിലേറെ ഇസ്രായില്‍ ജയിലിലായിരുന്നു സിന്‍വാര്‍. തടവുകാരെ കൈമാറ്റം ചെയ്യല്‍ കരാറനുസരിച്ചാണ് സിന്‍വാര്‍ തിരികെ ഗാസയില്‍ എത്തിയത്. അറബ് ഗവണ്‍മെന്റുകളുമായുള്ള ഹമാസിന്റെ രാഷ്ട്രീയ നയതന്ത്രമായിരുന്നു പിന്നീട് ഹനിയ്യ ചെയ്തിരുന്നത്.

1962-ലാണ് ഹനിയ ജനിച്ചത്. ഗാസ അഭയാര്‍ത്ഥി ക്യാമ്പായ അല്‍-ഷാതിയിലായിരുന്നു ഹനിയയുടെ വീട്. ഈ വീട്ടില്‍ നവംബര്‍ പതിനാറിന് ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. ഈ വീട് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളുടെ മീറ്റിംഗ് പോയിന്റാണ് എന്നായിരുന്നു ഇസ്രായില്‍ ആരോപണം. ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസിന്റെ അടുത്ത അനുയായി പിന്നീട് ഹനിയ മാറി. ഏകാധിപതികള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും മുന്നില്‍ മുട്ടുമടക്കരുത് എന്ന് ഞങ്ങള്‍ പഠിച്ചത് അഹമ്മദ് യാസിന്റെ അടുത്തുനിന്നായിരുന്നുവെന്ന് ഒരിക്കല്‍ ഹനിയ പറഞ്ഞു. 2004ലാണ് യാസിനെ ഇസ്രായില്‍ കൊലപ്പെടുത്തിയത്.

ഹമാസ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ ആദ്യകാല വക്താവായിരുന്നു ഹനിയ. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് ‘ഉയരുന്ന സംഭവവികാസങ്ങളെ നേരിടാന്‍ ഹമാസിനെ പ്രാപ്തമാക്കും എന്നായിരുന്നു ഹനിയ പറഞ്ഞത്. തുടക്കത്തില്‍ ഇത് അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ല. എന്നാല്‍ പിന്നീട് രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇസ്രായില്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം 2006-ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ഇസ്മായില്‍ ഹനിയ പ്രധാനമന്ത്രിയാകുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (6 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends