രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഫിജിയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം.... ആഗോളതലത്തില്‍ ഇന്ത്യ കുതിക്കുമ്പോള്‍ ഫിജിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് രാഷ്ട്രപതി
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഫിജിയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം.... ആഗോളതലത്തില്‍ ഇന്ത്യ കുതിക്കുമ്പോള്‍ ഫിജിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് രാഷ്ട്രപതി മുര്‍മു.
പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവരേയാണ് കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഫിജി ദ്രൗപദി മുര്‍മുവിന് സമ്മാനിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മുര്‍മു, ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് ഈ അംഗീകാരമെന്ന് പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ് ഫിജി സന്ദര്‍ശിക്കുന്നത്. ഫിജി പാര്‍ലമെന്റിനെയും മുര്‍മു അഭിസംബോധന ചെയ്തു.
ഇന്ത്യ ആഗോള തലത്തില്‍ വന്‍ശക്തിയായി ഉയരുമ്പോള്‍, ഫിജിയുമായുള്ള ബന്ധം ശക്തമാക്കാനായി ഇന്ത്യ തയ്യാറാണെന്ന് രാഷ്ട്രപതി . ഇരുരാജ്യങ്ങളുടെയും മുന്നേറ്റത്തിനായി മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും മുര്‍മു .
വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ജനാധിപത്യം ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് കൂട്ടിച്ചേര്‍ത്ത് രാഷ്ട്രപതി. പത്ത് വര്‍ഷം മുന്‍പ് ഫിജി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവും എടുത്തുപറഞ്ഞ് ദ്രൗപദി മുര്‍മു .
https://www.facebook.com/Malayalivartha