മോഡിയെക്കാള്‍ പണക്കാരാ നമ്മള്‍... കൈയില്‍ വെറും 4700 രൂപ; ഒരു ഒരു സൈക്കിള്‍ പോലും സ്വന്തമായില്ല; 15 കൊല്ലം മുമ്പ് വാങ്ങിയ വീട് മാത്രം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്പത്തറഞ്ഞ് പാവങ്ങളായ നമ്മള്‍ക്ക് പോലും വിഷമം വരും. ആകെ കൈയിലുള്ളത് 4,700 രൂപമാത്രം. പ്രധാനമന്ത്രിയുടെ ഓഫീസാണ് പ്രധാനമന്ത്രിയുടെ സ്വത്തുക്കളുടെ കണക്ക് വ്യക്തമാക്കിയത്.
2014 ഓഗസ്റ്റ് 18ന് മോഡിയുടെ കൈയില്‍ 38,700 രൂപയുണ്ടായിരുന്നു. ഇതാണ് കുറഞ്ഞത്. എന്നാല്‍ മോഡിയുടെ ആസ്തിയുടെ മൂല്യ കൂടുകയും ചെയ്തു. ഇത് സ്വത്ത് വാങ്ങി കൂട്ടിയതു കൊണ്ടല്ല. മറിച്ച് കൈയിലുള്ള വസ്തുവിന്റെ മൂല്യം ഉയരുന്നതുകൊണ്ട് മാത്രമാണ്. യാതൊരു വിധ വാഹനങ്ങളും മോഡിക്ക് സ്വന്തമായില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയത് അനുസരിച്ച് മോഡിക്ക് സ്വന്തമായി വാഹനമോ ഒന്നുമില്ല. അതേസമയം, ഗുജറാത്തിലെ ബാങ്ക് അക്കൗണ്ട് മോഡി ഇപ്പോഴും നിലനിറുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു ബാങ്കിലും മോഡിക്ക് അക്കൗണ്ടില്ല. ഏതെങ്കിലും ബാങ്കില്‍ വായ്പകളും ഇല്ല. 45 ഗ്രാമിന്റെ നാലു സ്വര്‍ണ മോതിരങ്ങള്‍ മോഡിയുടെ കൈവശമുണ്ട്.
ഇവയ്ക്ക് 1.19 ലക്ഷം രൂപ വരും. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കന്പനിയില്‍ 20,000 രൂപയുടെ ബോണ്ട് മോഡിക്കുണ്ട്. 5.45 ലക്ഷം രൂപയുടെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റും 1.99 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസകളും മോഡിക്കുണ്ട്. ഇവയടക്കം 41.15 ലക്ഷത്തിന്റെ ജംഗമ വസ്തുക്കളാണ്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ 3531.45 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വാസയോഗ്യമായ ഭൂമി മോഡിക്കുണ്ട്. ഇത് കൂടാതെ 169.81 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു ഭൂമിയുമുണ്ട്. ഇത് പാരമ്പര്യമായി ലഭിച്ചതുമല്ല. എല്‍ അന്‍ഡ് ടി ഇന്‍ഫ്ര ബോണ്ടുകളില്‍ 20,000രൂപയുടെ നിക്ഷേമുണ്ട്. നാഷണല്‍ സേവിങ്‌സില്‍ 5.45 ലക്ഷവും. 1.99 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























