ഇന്ത്യയിലെ അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ ആദ്യമായി വനിത

ഇന്ത്യയിലെ ഒരു അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതയായി മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അര്‍ച്ചന രാമസുന്ദരം(58). സശസ്ത്ര സീമാബല്ലിന്റെ ഡയറക്ടര്‍ ജനറലായാണ് ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ അര്‍ച്ചന നിയമിതയായത്. 2017 സെപ്തംബര്‍ 30-ന് വിരമിക്കുന്നതു വരെ അവര്‍ക്ക് പുതിയ പദവിയില്‍ തുടരാമെന്ന് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി സംരക്ഷിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമാണ് സശസ്ത്ര സീമാബല്‍(എസ്.എസ്.ബി).
സശസ്ത്ര സീമാബല്‍ ഉള്‍പ്പെടെ അഞ്ച് അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഇതുവരെ വനിതമാര്‍ നയിച്ചിട്ടുണ്ടായിരുന്നില്ല. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്(സി.ആര്‍.പി.എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്(ബി.എസ്.എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സി.ഐ.എസ്.എഫ്), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐ.ടി.ബി.പി) എന്നിവയാണ് മറ്റുള്ള വിഭാഗങ്ങള്‍. ഇതില്‍ സി.ആര്‍.പി.എഫിന്റെയും ബി.എസ്.എഫിന്റെയും ഡയറക്ടര്‍ ജനറല്‍മാരെയും പുതുതായി നിയമിച്ചിട്ടുണ്ട്. ഈ മാസമവസാനം ഐ.പി.എസ് ഓഫീസര്‍മാരായ കെ.ദുര്‍ഗാ പ്രസാദ്, കെ.കെ ശര്‍മ്മ എന്നിവര്‍ യഥാക്രമം ഇരുസൈനിക വിഭാഗത്തിന്റെയും ചുമതലയേല്‍ക്കും.
2014-ല്‍ സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായ കാലത്തെ വിവാദത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് അര്‍ച്ചന രാമസുന്ദരം. നിയമനത്തെ വെല്ലുവിളിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയതിനെ തുടര്‍ന്ന് അവരെ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























